Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യരഹസ്യം തുറന്നു പറഞ്ഞ് കരീന കപൂർ

Kareena

ബോളിവുഡിലെ ഫിറ്റ്‌നസ് റാണി എന്നു വേണമെങ്കില്‍ കരീന കപൂറിനെ വിളിക്കാം. ഫിറ്റ്‌നസ് നിലനിര്‍ത്താനും ആരോഗ്യം പരിപാലിക്കാനും കരീന അത്രത്തോളം സമയമാണ് ചെലവിടുന്നത്‌. പ്രസവശേഷം ആഴ്ചകള്‍ക്കകം തന്നെ ജിമ്മിലേക്ക് കരീന മടങ്ങിയെത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഫിറ്റ്‌നസ് രഹസ്യങ്ങളെ കുറിച്ച് കരീന പറയുന്നതു കേള്‍ക്കാം.

നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചും അവിടുള്ള അന്തരീക്ഷമലിനീകരണത്തെ കുറിച്ചും എല്ലാവരെയും പോലെ ഞാനും പൂര്‍ണബോധവതിയാണ്. ആരോഗ്യവും ഫിറ്റ്‌നസും തന്നെയാണ് എനിക്ക് എന്റെ കുടുംബത്തെ പോലെ തന്നെ പ്രഥമമായ പരിഗണന. വീടും പരിസരവും  എപ്പോഴും വൃത്തിയുള്ളതായിരിക്കണമെന്നു നിര്‍ബന്ധമാണ്‌. മകന്‍ തൈമൂര്‍ വന്ന ശേഷം ഇത് കുറച്ച് അധികമായി. വീടിനുള്ളില്‍ നിന്നു മലിനവായൂ പുറംതള്ളാനുള്ള പുതിയ സംവിധാനങ്ങള്‍ കരീന തന്റെ വീട്ടില്‍ പിടിപ്പിച്ചിട്ടുണ്ട്. 

എത്രയൊക്കെ വൃത്തിയാക്കി വച്ചാലും വീടുകള്‍ക്കുള്ളില്‍ നമ്മളറിയാതെ പലതരത്തില്‍ മലിനമായ വായു ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ഏറ്റവുമധികം നമ്മളിലേക്ക് വരുന്നത് ഉറക്കസമയത്താണ് എന്നാണു കണ്ടെത്തല്‍. അന്തരീക്ഷവായു മലിനമായതിനാൽത്തന്നെ പുറത്തു വ്യായാമങ്ങൾ ചെയ്യാൻ താൽപ്പര്യമില്ല. അതുകൊണ്ട് വീടിനുള്ളിൽത്തന്നെയാണ് വ്യായാമ പരിശീലനം മുഴുവൻ. യോഗ ചെയ്യാനും വളരെ ഇഷ്ടമാണ്. അത് എന്നെ പ്രകൃതിയോടു കൂടുതൽ അടുപ്പിക്കുന്നു. നിയന്ത്രിതമായ ഒരു പരിതഃസ്ഥിതിയിൽ വ്യായാമം ചെയ്യുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുന്നു– ഇതുതന്നെയാണ് എന്റെ ആരോഗ്യരഹസ്യവും, കരീന പറയുന്നു.