Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കൂടുന്നു, കുറയുന്നു, പിന്നെയും കൂടുന്നു...ഇത് നല്ലതോ?

weight-loss

ശരീരഭാരം വല്ലാതെ കൂടിയപ്പോൾ ഡയറ്റിങ് ചെയ്തു. ഭാരം കുറഞ്ഞു. സന്തോഷം അപ്പോഴതാ വീണ്ടും ശരീരഭാരം കൂടുന്നു. മുന്‍പുണ്ടായിരുന്നതിലും കൂടുതൽ ആണ് ഇപ്പോൾ ഭാരം. ഈ അവസ്ഥ നിങ്ങൾക്കുണ്ടോ? എങ്കിൽ ഇത് നിസ്സാരമാക്കരുതെന്നാണ് ഒരു പഠനം പറയുന്നത്. ശരീരഭാരം സ്ഥിരമായി കൂടുകയും കുറയുകയും പിന്നെയും കൂടുകയും ചെയ്യുന്നത് മരണസാധ്യത കൂട്ടും. ശരീരഭാരം ചാക്രികമായി കൂടുകയും കുറയുകയും ചെയ്യുന്നതിനെ weight cycling എന്നാണ് പറയുക.

ശരീരഭാരം കുറയുന്ന 80 ശതമാനം പേരും ക്രമേണ ഡയറ്റ് ശീലമാക്കുന്നതിനു മുൻപുണ്ടായിരുന്ന അതേ ശരീരഭാരത്തിലോ അതിലും കൂടുതൽ ഭാരത്തിലേക്കോ എത്തുമെന്നും പഠനം പറയുന്നു. ഒരിക്കൽ ശരീരഭാരം കുറയുന്ന ഒരാൾക്ക് വ്യായാമം ചെയ്യുമ്പോഴും ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും ചെലവഴിക്കപ്പെടുന്ന ഊർജ്ജം കുറയുകയും അതേ സമയം വിശപ്പ് കൂടുകയും ചെയ്യും. ഊർജ്ജോപഭോഗത്തിന്റെ കുറവും വിശപ്പും കൂടി ചേരുമ്പോൾ ശരീരഭാരം കൂടാനുള്ള ഒരു ‘perfect metabolic storm’ സൃഷ്ടിക്കപ്പെടും. അങ്ങനെ ശരീരഭാരം കൂടും. ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ശരീരഭാരം കൂടുക, കുറയുക, പിന്നെയും കൂടുക ഇത് ഒരു ചാക്രികമായി തുടർന്നു പോകുന്നത് ഒരു വ്യക്തിയുടെ മരണ സാധ്യത കൂട്ടുമെന്ന് കൊറിയയിലെ സോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഹാക് സിം ജാങ് പറയുന്നു. എന്നാൽ ഇങ്ങനെ ചാക്രികമായുള്ള ശരീരഭാരം കുറയൽ പൊണ്ണത്തടിയുള്ളവരിൽ പ്രമേഹസാധ്യത കുറയ്ക്കുമെന്നു ജാങ് പറഞ്ഞു. 3678 സ്ത്രീപുരുഷന്മാരിൽ 16 വർഷം നടത്തിയ പഠനത്തിലാണ് ചാക്രികമായുള്ള ശരീരഭാരം കുറയൽ മരണസാധ്യത കൂട്ടുമെന്നു തെളിഞ്ഞത്.