Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കണോ? ഈ ഗന്ധങ്ങൾ സഹായിക്കും

154243510

ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്ചയത്തോടൊപ്പം ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും ശരിയായ ചേരുവ കൂടി വേണം. എന്നാൽ മറ്റു ചില കാര്യങ്ങളും ഈ യാത്രയിൽ നിങ്ങളെ സഹായിക്കും. ചില വസ്തുക്കളുടെ ഗന്ധം ശ്വസിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്നാണു പഠനങ്ങൾ പറയുന്നത്. ഏതൊക്കെയാണ് ആ വസ്തുക്കൾ എന്നല്ലേ.

1. കർപ്പൂര തുളസിതൈലം

കർപ്പൂര തുളസി തൈലം വാസനിക്കുന്നത് നമ്മുടെ ശ്രദ്ധ കൂട്ടാനും ചിന്തകളില്‍ വ്യക്തത വരാനും സഹായിക്കും. കർപ്പൂരതുളസി തൈലം trigeminal നാഡിയുടെ ഉത്തേജനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണിത്. ഉന്മേഷം കുറയുമ്പോൾ കർപ്പൂരതുളസി തൈലം മണത്താൽ അത് ഉപാപചയം കൂട്ടാനും ഊർജമേകാനും സഹായിക്കും. 

2. പച്ച ആപ്പിളും വാഴപ്പഴവും

അമിതവണ്ണമുള്ളവർ വിശക്കുമ്പോൾ പച്ച ആപ്പിളും ഏത്തപ്പഴവും വാസനിച്ചാൽ ശരീരഭാരം കുറയുന്നതായി സ്മെൽ ആൻഡ് ടേസ്റ്റ് ട്രീറ്റ്മെന്റ് ആൻഡ് റിസർച് ഫൗണ്ടേഷൻ നടത്തിയ പഠനം പറയുന്നു. ന്യൂട്രൽ ആയ മധുരഗന്ധം ശ്വസിക്കുന്നത് വിശപ്പ് ഇല്ലാതാക്കും എന്ന് പഠനം പറയുന്നു. പച്ച ആപ്പിളും വാഴപ്പഴവും ഇല്ലെങ്കിൽ വാനിലയുടെ ഗന്ധം ശ്വസിക്കാം.

3. ഗ്രേപ്പ് ഫ്രൂട്ട്

നാരക ഫലങ്ങളിൽപെട്ട ഗ്രേപ് ഫ്രൂട്ട് കഴിക്കുന്നതിനു മുൻപ് ഗന്ധം അറിയുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒസാകാ സർവകലാശാലാ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിൽ, ഗ്രേപ്പ് ഫ്രൂട്ടിന്റെ ഗന്ധം ശ്വസിക്കുന്നത് എലികളിൽ വിശപ്പും ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുമെന്നു തെളിഞ്ഞു.

4. വെളുത്തുള്ളി

ശക്തമായ ഗന്ധം, ഭക്ഷണം അൽപം വീതം കഴിക്കാൻ കാരണമാകുമെന്ന് ഫ്ലേവർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എരിവുള്ളതും പ്രത്യേക രുചിയുള്ളതും രൂക്ഷ ഗന്ധമുള്ളതുമായ ഭക്ഷണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കുരുമുളക് കൂടുതൽ കാലറി കത്തിച്ചു കളയാൻ സഹായിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. 

5. എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ

ജർമൻ റിസർച് സെന്റർ ഫോർ ഫുഡ് കെമിസ്ട്രി നടത്തിയ പഠനത്തിൽ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ ഒന്നു വാസനിച്ചാൽത്തന്നെ വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുമെന്നു കണ്ടു. ഒലിവ് ഓയിലിന്റെ എക്സ്ട്രാക്റ്റ് തൈരിൽ ചേർത്തു കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും കുറച്ചു കാലറി മാത്രം ശരീരത്തിലെത്തുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പും എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിൽ ഉണ്ട്. ഇത് കുടവയർ ഇല്ലാതാക്കാനും സഹായിക്കും. ഒലിവ് ഓയിൽ കാരണം സെറോടോണിന്റെ അളവ് കൂടുകയും വയറുനിറഞ്ഞു എന്ന തോന്നൽ ഉണ്ടാവുകയും ചെയ്യും. 

6. പെരുംജീരകം

പെരുംജീരകത്തിന്റെ ഗന്ധം വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുമെന്ന് വെസ്റ്റ് കോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടു.