Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം വൈകുന്നേരമായാൽ?

exercise

വൈകുന്നേരം വ്യായാമം ചെയ്താൽ ഉറക്കം ശരിയാവില്ല എന്നായിരുന്നു ഉറക്കത്തെപ്പറ്റി ഗവേഷണം നടത്തുന്നവർക്കിടയില്‍പ്പോലുമുള്ള വിശ്വാസം. എന്നാൽ വൈകുന്നേരത്തെ അലസ നടത്തമോ സൈക്ലിങ്ങോ ജോഗിങ്ങോ ഒന്നും ഉറക്കത്തിന് ഒരു പ്രശ്നവും ഉണ്ടാക്കുകയില്ലെന്ന് സ്പോർട്സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഉറങ്ങാൻ കിടക്കുന്നതിന് നാലു മണിക്കൂർ മുൻപ് വ്യായാമം ചെയ്യുന്നത് ഉറക്കം തടസ്സപ്പെടുത്തുകയേയില്ല. ഇൻസിറ്റിറ്റ്യൂട്ട് ഓഫ് ഹ്യമൂൻ മൂവ്മെന്റ് സയൻസസ് ആൻഡ് സ്പോർട്ടിലെ ഗവേഷകർ വിവിധപഠനങ്ങളിലെ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഈ നിഗമനത്തിലെത്തിയത്. 

വൈകുന്നേരം അൽപസമയം കായികപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടവർ അവരുടെ ഉറക്കസമയത്തിന്റെ 21.2 ശതമാനം സമയം ഗാഢമായ ഉറക്കത്തിലായിരുന്നു. ഒരു വ്യായാമവും ചെയ്യാത്ത വൈകുന്നേരം ശരാശരി 19.9 ശതമാനം ആയിരുന്നു ഉറക്കസമയം. വ്യത്യാസം വളരെ ചെറുതാണെങ്കിലും പ്രസക്തമാണെന്ന് ഗവേഷകർ പറയുന്നു. ഗാഢമായ ഉറക്കത്തിന്റെ ഘട്ടം ശാരീരിക ആരോഗ്യത്തിന് വളരെ പ്രധാനമാണ്. 

ഉറങ്ങുന്നതിനു മുൻപ് കഠിന വ്യായാമം ചെയ്തവർക്ക് ഉറക്കം വരാൻ പ്രയാസമായിരുന്നു. മിതമായ വ്യായാമം, കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ചെയ്താൽ പോലും ഉറക്കപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപായും കഠിനവ്യായാമം ചെയ്തേക്കരുതെന്നു പഠനം പറയുന്നു.