Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെന്തൊരു മാറ്റമാ; അഞ്ജു തന്നെ പറയും ആ രഹസ്യം

anju-habeeb അഞ്ജു ഹബീബ്

ഈ ശരീരഭാരം കുറയ്ക്കുക എന്നത് നമുക്കൊന്നും പറ്റാത്ത പണിയാണ്... എന്നു പറഞ്ഞ് മടിപിടിച്ചിരിക്കുന്നവർക്ക് പാലക്കാട്ടുകാരി അഞ്ജു ഹബീബിനെ കണ്ടു പഠിക്കാം. വെറും നാലുമാസം കൊണ്ട് എട്ടര കിലോ കുറച്ച് സ്ലിം ആയിക്കഴിഞ്ഞു അഞ്‍‍ജു. ‘എനിക്കും ഭർത്താവ് ഹബീബിനും ഇത് ഏറെ സന്തോഷവും കൂടുതൽ ആത്മവിശ്വാസവും പകർന്നെങ്കിൽ എന്റെ അച്ഛന്റെ ആദ്യപ്രതികരണം നേരേ തിരിച്ചായിപ്പോയി. കാരണം, കുട്ടിക്കാലം മുതലേ ആഹാരത്തോട് ഒരല്പം കൂടുതൽ താൽപ്പര്യമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. അതിനാൽത്തന്നെ എല്ലാരും സ്നേഹത്തോടെ ഭക്ഷണം കഴിപ്പിച്ച് കഴിപ്പിച്ച് ഒരു 'ഗുണ്ടുമണി' കുട്ടിയായിരുന്നു. അങ്ങനെ കണ്ട അച്ഛൻ പെട്ടെന്ന് എന്നെ ഇത്രയ്‌ക്ക് സ്‌ലിം ആയിക്കണ്ടപ്പോൾ സങ്കടം കൊണ്ട് പറഞ്ഞു പോയതായിരുന്നു, 'വേണ്ടിയിരുന്നില്ല മോളേ ഇതെന്ന്.’

ഇതെന്റെ രണ്ടാമത്തെ വെയ്റ്റ്‌ലോസ്

എന്റെ രണ്ടാമത്തെ വെയ്റ്റ് ലോസ് ആണിത്. ആദ്യ പ്രസവം കഴിഞ്ഞ്‌ 20 കിലോയിൽ കൂടുതൽ കുറച്ച കോൺഫിഡൻസിൽ ആണ്‌ ഇത്തവണയും തുടങ്ങിയത്‌. ഫീഡിങ്‌ ഉള്ളത്‌ കൊണ്ട്‌ വളരെ സ്റ്റ്രിക്റ്റ്‌ ഡയറ്റ്‌ എടുക്കാനും പറ്റില്ലായിരുന്നു.. പിന്നെ സമയക്കുറവും കുറച്ച്‌ പേർസ്സണൽ ഇഷ്യുസും കാരണം ഇടയ്ക്ക്‌ ഉഴപ്പുന്നുണ്ടായിരുന്നെങ്കിലും സെപ്റ്റംബർ മുതൽ ട്രാക്കിലേക്ക് എത്തി. അപ്പോഴേക്കും ഭർത്താവ് കാര്യമായ വര്‍ക്ക്ഔട്ടുകൾ ചെയ്ത് മാറ്റങ്ങൾ സൃഷ്ടിച്ചു തുടങ്ങി. പിന്നെ നമുക്ക് കണ്ടിരിക്കാൻ പറ്റില്ലല്ലോ. 

ഗ്രൂപ്പ് മോണിറ്ററിങ്ങിനിടയിലെ വെയ്റ്റ് ലോസ്

ഇതിനിടയിലാണ് ഹബീബ് വെയ്റ്റ്ലോസ് പബ്ലിക് ചാലഞ്ച് ആക്കിയത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന കുറച്ചധികം പേർ മുന്നോട്ടു വന്നപ്പോഴാണ് ഞങ്ങൾതന്നെ ഇതൊരു ഗ്രൂപ്പ് ആക്കിയത്. ഞാനും സുഹൃത്തുക്കളായ ഡോ. ഷിംന അസീസും ജീനയും ആയിരുന്നു ഗ്രൂപ്പ് മോണിറ്ററിങ്. മോണിറ്ററിങ്ങും എല്ലാവരെയും പ്രോത്സാഹിപ്പിക്കലും ഒക്കെ ചെയ്യുമ്പോൾ അതിന്റെ കൂടെ അറിയാതെ എന്റെ വർക്കൗട്ടും നടന്നു. ശരീരത്തിനാവശ്യമായ കലോറി കൃത്യമായി കണക്കാക്കി അതിനനുസരിച്ചാണ് ഭക്ഷണം കഴിച്ചത്. വർക്കൗട്ടായി റെസിസ്റ്റൻസ് ട്രെയിനിംഗും ഒപ്പം എച്ച്.ഐ.ഐ.ടി യുമായിരുന്നു ചെയ്തത്. ഗ്രൂപ്പ് ഫോളോ ചെയ്ത ഈ വർക്കൗട്ടുകളും ഡയറ്റും പങ്കു‌വയ്‌ക്കാമോ എന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. അതെല്ലാം വിശദമായ പിഡിഎഫ് ഫയൽ ആക്കി അടുത്ത ദിവസം ഹബീബ് പോസ്റ്റ് ചെയ്യും.

ചാല‍ഞ്ച് തീർന്നിട്ടില്ല

ഇപ്പോൾ ഈ നാലുമാസത്തെ വർക്കൗട്ട് കൊണ്ട് 8.5കിലോഗ്രാം കുറഞ്ഞു 50 കിലോഗ്രാമിലെത്തി വിസിബ്ലി സ്ലിം ആയിക്കഴിഞ്ഞു. ഡ്രസ്സ്‌ സൈസ്‌ ലാര്‍ജ്, എക്സ്എൽ– നിന്നു സ്മോൾ ആയി. ജീൻസ്‌ സൈസ്‌ 34 ൽ നിന്നു 28 ആയി. എങ്കിലും ഇത്തവണ ഇവിടെ നിർത്തുന്നില്ല. 2019ൽ ഫുൾ ഫ്ലാറ്റ് ആയ അബ്സ് ന്റെ ഫോട്ടോ ഇടും എന്നൊരു ചാലഞ്ച് ഞാനും എടുത്തിട്ടുണ്ട്, അവിടെ എത്തണം. പിന്നെ, ജീവിതത്തിലിന്നു വരെ സീരിയസ് ആയി ഒരു നൂറുമീറ്റർ ഓട്ടം പോലും ഓടിയിട്ടില്ലെങ്കിലും ഒരു ഹാഫ്‌ മാരത്തോൺ കൂടി ടാർഗറ്റ് ലിസ്റ്റിലുണ്ട്.

ഭക്ഷണത്തിലും വന്നു ആ മാറ്റങ്ങൾ

വെറുതെ വെയ്റ്റ് കുറയ്ക്കൽ മാത്രമല്ല, ലൈഫിൽ ഇതിന്റെ കൂടെ കുറേ മാറ്റങ്ങളും വന്നു. ഭക്ഷണകാര്യത്തിൽ ജങ്ക്‌ ഫുഡ്സ്‌, വറുത്ത ഭക്ഷണപദാർഥങ്ങൾ എല്ലാം വാങ്ങുന്നതു പോലും നന്നായി കുറഞ്ഞു. എണ്ണയും മധുരവും കുറച്ചു. പച്ചക്കറികൾ കൂടുതൽ ആയി കഴിച്ചു തുടങ്ങി. കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനും വൈറ്റമിനും തുടങ്ങി എല്ലാം ഉണ്ടോ എന്നൊരു ബോധം കയറി വന്നു.. ബാക്കി വന്ന ഭക്ഷണം കഴിക്കുന്ന പതിവ്‌ നിർത്തി. ശരീരം നമ്മുടെതാണ്‌ എന്നത്‌ സ്വയം ഓർമിപ്പിക്കാൻ തുടങ്ങി. പോഷകപ്രദമായ നല്ല ഫുഡ്‌ നന്നായി കഴിക്കാൻ തുടങ്ങിയപ്പോൾ മുടി കൊഴിച്ചിലും മുഖക്കുരുവും എല്ലാം മാറി. ഒരു ദിവസം 3 ലിറ്റർ വെള്ളം കൂടി ആയപ്പോൾ സ്കിൻ വളരെ ഹെൽത്തി ആയി... 

കുറേക്കാലത്തിനു ശേഷം കാണുന്നവരൊക്കെ 'ഇതെങ്ങനെ സാധിച്ചെടുത്തു അഞ്ജുവേ...' എന്നാശ്ചര്യപ്പെട്ടിട്ട് ഇതിന്റെ സീക്രട്ട് ചോദിക്കാൻ തുടങ്ങി... പലരും ഈ റിസൽറ്റിൽ മോട്ടിവേറ്റഡായി വർക്കൗട്ട് ചെയ്യാനും തുടങ്ങിക്കഴിഞ്ഞു... എനിക്ക് വന്ന മാറ്റം പലർക്കും മാറ്റത്തിനു കാരണമാവാൻ കഴിഞ്ഞു എന്നതിൽ ഒരുപാടൊരുപാട് സന്തോഷം... ഇനി ഈ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് ചാലഞ്ചിൽ പറഞ്ഞതു പോലെ ഫുൾ ഫ്ലാറ്റ് വയറുമായി 2019ൽ തന്നെ ഒരു വരവു കൂടി വരുകയും ചെയ്യും.... 

ഡയറ്റ് പ്ലാൻ

(ഈ ഗ്രൂപ്പിൽ ശരീരഭാരം കുറച്ചവരുടെ വിജയകഥകൾ പിറകേ വരുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനകരമായ ടിപ്സുകൾ അറിയാനും അവരുടെ ഡയറ്റുകളെക്കുറിച്ചും അറിയാനും സന്ദർ‍ശിക്കൂ www.manoramaonline.com/health)