Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരാഴ്ചകൊണ്ട് ശരീരഭാരം കുറയ്ക്കണോ? ഇതാ മൂന്നു വഴികൾ

weight-loss

ശരീരഭാരം കുറയ്ക്കാൻ വായിച്ചും കേട്ടും അറിഞ്ഞ ഡയറ്റുകൾ എല്ലാം പരീക്ഷിച്ചു. എന്നിട്ടും ഫലമില്ലാതെ നിരാശയിലാണോ നിങ്ങൾ? എങ്കിൽ ഇതാ ലളിതവും നിങ്ങളുടെ ജീവിതരീതിയ്ക്ക് ഇണങ്ങുന്നതുമായ ഒരു ഭക്ഷണരീതി പരിചയപ്പെടാം. ജിമ്മിൽ പോയോ വ്യായാമം ചെയ്തോ കഷ്ടപ്പെടുകയൊന്നും വേണ്ട. ഈ ഭക്ഷണ രീതി ശീലമാക്കിയാൽ ഒരാഴ്ചകൊണ്ടു തന്നെ കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാനും പറ്റും. 

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പാലുൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ ഇവയെല്ലാം അടങ്ങിയ പോഷകസമ്പന്നമായ ഒന്നാണ് നമ്മുടെ ഭക്ഷണരീതി. ഇത് ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. 

ഒരാഴ്ചകൊണ്ട് ഒക്കെ എങ്ങനെ ഭാരം കുറയ്ക്കാനാകും എന്നാവും നിങ്ങളുടെ ചിന്ത. ഭക്ഷണകാര്യത്തിൽ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തി നോക്കൂ....കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന, ശരീരഭാരം കുറയ്ക്കുന്ന മൂന്നുസൂത്രങ്ങൾ ഇതാ..

1. എണ്ണയ്ക്കു പകരം

ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കണം. എണ്ണയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം സുഗന്ധ വ്യഞ്ജനങ്ങളുടെ അളവ് കൂട്ടാം. ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക്, ജാതിപത്രി, മഞ്ഞൾ ഇവയെല്ലാം ഭക്ഷണത്തിന് രുചിയും ഗന്ധവും കൂട്ടുക മാത്രമല്ല. പോഷകഗുണങ്ങളും ശരീരത്തിനു നൽകുന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.  

2. ആരോഗ്യകരമായ കൊഴുപ്പ് തിരഞ്ഞെടുക്കാം

ഇറച്ചി, പാലുൽപ്പന്നങ്ങൾ മുതലയാവയിൽ നിന്നു കിട്ടുന്ന അനാരോഗ്യകരമായ കൊഴുപ്പുകളായ സാച്ചുറേറ്റഡ് ഫാറ്റും ഫാസ്റ്റ് ഫുഡിലും വറുത്ത ഭക്ഷണങ്ങളിലുമുള്ള ട്രാൻസ്ഫാറ്റുകളും ശരീരഭാരം കൂട്ടും. എന്നാൽ ആരോഗ്യകരമായ കൊഴുപ്പ് ആയ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യ ഗുണങ്ങളും ഏറെയുള്ളതാണ്. ഒലിവ് ഓയിൽ, വെണ്ണപ്പഴം ചിലയിനം നട്സ് ഇവയിലെല്ലാം ആരോഗ്യകരമായ കൊഴുപ്പുണ്ട്. 

3. എല്ലാ ഭക്ഷണങ്ങളും ആയാലോ?

ഭക്ഷണം തയാറാക്കുമ്പോൾ എല്ലാ പോഷകങ്ങളും ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ, ജീവകങ്ങൾ, ധാതുക്കൾ, ഇവയെല്ലാം അടങ്ങിയതാകണം ഭക്ഷണം.  എല്ലാ പോഷകങ്ങളും ശരീരത്തിനു  ലഭിക്കാന്‍  സഹായിക്കുന്നതോടൊപ്പം മെറ്റബോളിസം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആരോഗ്യ ഭക്ഷണങ്ങൾ (healthy foods) സഹായിക്കും.

പഴങ്ങളും പച്ചക്കറികളും, ആരോഗ്യകരമായ കൊഴുപ്പുകളും മാംസ്യവും അടങ്ങിയതാകണം ആരോഗ്യ ഭക്ഷണം. ഇത് നിങ്ങളുടെ കുടവയർ കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും തീർച്ച....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.