Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്വാമാനു വേണ്ടി ജേസന്‍ ശരീരം മാറ്റിയെടുത്തത് ഇങ്ങനെ

jaison ജേസന്‍ മാമോ

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധനേടിയ സിനിമയാണ് ജേസന്‍ മാമോയുടെ അക്വാമാന്‍. ചിത്രത്തിലെ അതിഗംഭീരപ്രകടനത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ നായകനായ ജേസന്‍ മാമോയ്ക്ക് സ്വന്തമാണ്. എടുത്തുപറയേണ്ടത്, ഇതിലെ ആക്‌ഷന്‍ രംഗങ്ങള്‍ മുഴുവന്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ അദ്ദേഹം സ്വയം ചെയ്തു എന്നതാണ്. 

സിനിമയ്ക്കു വേണ്ടി ജേസന്‍ തന്റെ ശരീരംതന്നെ മാറ്റിയെടുത്തിരുന്നു. ഒരു കായികതാരം എങ്ങനെയാണോ അങ്ങനെയായിരുന്നു സിനിമയിലെ അദ്ദേഹത്തിന്റെ ഗെറ്റപ്പ്. സാധാരണ താരങ്ങള്‍ കഥാപാത്രത്തിനു വേണ്ടി ജിമ്മില്‍ മണിക്കൂറുകള്‍ ചെലവിടുമ്പോള്‍ ജേസന്‍ ഫിറ്റ്‌നസിനു വേണ്ടി പുറം ലോകത്തെയാണ് ആശ്രയിച്ചത്. വലിയ പാറക്കല്ലുകള്‍ നിറഞ്ഞ മലകള്‍ കയറുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനവിനോദം‍. 

ജേസന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഇത്തരം ചിത്രങ്ങള്‍ നിറഞ്ഞവയായിരുന്നു. ഫിറ്റ്‌നസ് വിദഗ്ധരുടെ സഹായത്തോടെയുള്ള ഇത്തരം പരിശീലനം മൂലം സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം വര്‍ധിപ്പിക്കാനും കഴിഞ്ഞെന്നാണ് ജേസന്‍ പറയുന്നത്. സൂര്യപ്രകാശം കൊള്ളുന്നത് വൈറ്റമിന്‍ ഡി ധാരാളം ലഭിക്കാനും സഹായിക്കും. 

കൈയുടെയും കണ്ണിന്റെയും ശക്തിയും ഈ വ്യായാമങ്ങള്‍ വര്‍ധിപ്പിക്കുമത്രേ. ധാരാളം കാലറി കത്തിത്തീരാനും കാര്‍ഡിയോ മസ്സില്‍ ശക്തി കൂട്ടാനും ഇത് സഹായിക്കുമെന്നും ജേസന്‍ പറയുന്നു. കുറഞ്ഞത്‌ 500 കാലറിയാണ് ഒരു വട്ടം മലകയറ്റം നടത്തുമ്പോൾ എരിഞ്ഞു തീരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.