Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം ശീലമാക്കാൻ കാപ്പിയെ കൂട്ടുപിടിക്കാം

coffe-exercise

പതിവായി വ്യായാമം ചെയ്യാൻ മടിയുള്ളവർക്കൊരു സന്തോഷ വാർത്ത. മടി മാറ്റാൻ ഇനിമുതൽ കാപ്പിയെ കൂട്ടുപിടിക്കാം. വ്യായാമം തുടരാൻ കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.

വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഈ ശീലങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്.വ്യായാമത്തിനു ശേഷമുള്ള ആയാസവും ബുദ്ധിമുട്ടും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ സഹായിക്കും. വ്യായാമം ആയാസരഹിതമാകുമ്പോൾ ആളുകൾക്ക് പിന്തുടരാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ ഗവേഷകനും ഡയറക്ടറുമായ സാമുവൽ മർകോറ പറയുന്നു.

കാര്യങ്ങൾ ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടാണ് ആളുകളെ അലസരായിരിക്കാൻ പ്രേരിപ്പിക്കുന്നതെന്നും മർകോറ പറയുന്നു. ശാരീരിക ബുദ്ധിമുട്ടും ആയാസവുമാണ് ഇവരെ വ്യായാമത്തിൽ നിന്നു പിന്തിരിപ്പിക്കുന്നത്. വ്യായാമം മൂലമുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ കാപ്പിക്കു കഴിയുന്നതുപോലെ പുകവലി നിർത്തുമ്പോഴുണ്ടാകുന്ന പിരിമുറുക്കവും അമിതവണ്ണംകുറയ്ക്കാനുള്ള ചികിൽസ തുടരാനുള്ള ബുദ്ധിമുട്ടും പരിഹരിക്കാൻ ചിലതരം മാനസികോന്മേഷം പകരുന്ന ഉത്തേജകങ്ങൾക്കു കഴിയുമെന്നും മർകോറ പറയുന്നു.

സ്പോർട്സ് മെഡിസിൻ ജേർണലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.