Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടി കുറയ്ക്കണോ... മുന്തിരി ശീലമാക്കൂ...

grapes-eating

എന്തു കഴിച്ചാലും വണ്ണം വയ്ക്കുന്ന പ്രകൃതക്കാരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ഭക്ഷണത്തോടൊപ്പം മുന്തിരി കൂടി കഴിച്ചോളൂ. കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നതു മൂലമുള്ള ദോഷവശങ്ങൾക്കെതിരെ പ്രവർത്തിക്കാൻ മുന്തിരിയിലെ പോളിഫിനോളുകൾക്ക് ആകുമെന്ന് പഠനം.

പൂരിത കൊഴുപ്പുകളാൽ സമ്പന്നമായ കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നതു മൂലം ഉണ്ടാകാവുന്ന രോഗങ്ങളായ ഹൃദ്രോഗം, ഹൈപ്പർ ടെൻഷൻ, പ്രമേഹം ഇവയെ പ്രതിരോധിക്കാൻ മുന്തിരി സഹായിക്കുന്നു.

മുന്തിരിയിലടങ്ങിയ ആന്റിഓക്സിഡന്റുകളായ പോളിഫിനോളുകൾ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്നു. കരൾവീക്കത്തിന്റെ സൂചകങ്ങളായ ചർമത്തിലും വയറിലുമെല്ലാം അടിഞ്ഞു കൂടുന്ന കൊഴുപ്പു കുറയ്ക്കാൻ മുന്തിരിയിലടങ്ങിയ പോളിഫിനോളുകളാണു സഹായിക്കുന്നത്. ഇവ കുടലിലെ ചീത്ത ബാക്ടീരിയകളെ കുറയ്ക്കുകയും മൈക്രേബിയൽ ഡൈവേഴ്സിറ്റി കൂട്ടുകയും ചെയ്യുന്നു. ഒപ്പം ഗ്ലൂക്കോസ് ടോളറൻസ് കൂടുകയും ചെയ്യുന്നു.

രണ്ടു ലബോറട്ടി പഠനങ്ങളെ അടിസ്ഥാനമാക്കിയ ഈ ഗവേഷണം ന്യൂട്രീഷണൽ ബയോകെമിസ്ട്രി എന്ന ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ പഠനത്തിൽ കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം മൂന്നു ശതമാനം മുന്തിരി 11 ആഴ്ചക്കാലം നൽകി. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറഞ്ഞതോടൊപ്പം ത്വക്കിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും കുറഞ്ഞു.

16 ആഴ്ച നീണ്ട രണ്ടാമത്തെ പഠനത്തിൽ മുന്തിരിയോടൊപ്പം കൊഴുപ്പ് അടങ്ങിയ ഭക്ഷണം നൽകി. വിവിധതരം പൂരിത കൊഴുപ്പുകൾ– അതായത് പന്നിക്കൊഴുപ്പ്, ഗോമാംസ കൊഴുപ്പ്, വെണ്ണ മുതലായ പാശ്ചാത്യ ഭക്ഷണങ്ങൾ നൽകി. ഈ ഭക്ഷണം ഉപാപചയ പ്രവർത്തനത്തെ മെച്ചപ്പെടുത്തിയില്ല. എങ്കിലും കുടലിന്റെ ആരോഗ്യസൂചകങ്ങൾ മെച്ചപ്പെട്ടു. അതായത് മൈക്രോബിയൽ ഡൈവേഴ്സിറ്റി കൂടിയതായും കുടലിലെ ആവശ്യമില്ലാത്ത ബാക്ടീരിയയുടെ അളവു കുറഞ്ഞതായും കണ്ടു.

കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മുന്തിരിയും മുന്തിരിയിലെ പോളിഫിനോളുകളും സഹായിക്കുമെന്ന് ഈ പഠനത്തിൽ നിന്നു വ്യക്തമായി.

യു.എസിലെ നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

Your Rating: