Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയർ കുറയ്ക്കാം ഒരാഴ്ച കൊണ്ട്

belly-fat

വയർ കുറയ്ക്കാൻ ഒരുപാടു കഷ്ടപ്പെടുന്നുണ്ട് പക്ഷേ ഒരു മാറ്റവുമില്ല എന്നാണോ? വിഷമിക്കേണ്ട. ഇടുപ്പു ഭാഗത്തെ കൊഴുപ്പു കുറയ്ക്കുക എന്നത് ഇത്തിരി സമയമെടുക്കുന്ന ഏർപ്പാടു തന്നെയാണ്. ചില കാര്യങ്ങളിൽ ശരിയായ ശ്രദ്ധ പതിപ്പിച്ചാൽ ഒരു ആഴ്ച കൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരമാകും.

ഭാരം കുറയാൻ മാത്രമല്ല വയറു കുറയ്ക്കാനും യോജിച്ച വ്യായാമങ്ങളാണ് പുഷ്അപ്പ്, സ്കേറ്റ്സ്, പ്ലങ്ക്സ് തുടങ്ങിയവ. ദിവസം 30 മുതൽ 40 മിനിറ്റ് വരെ ഇത്തരത്തിലുള്ള വ്യായാമങ്ങൾക്കായി സമയം മാറ്റി വെയ്ക്കുക. ആഹാരത്തിനു ശേഷം കുറച്ചു സമയം നടക്കുക.

ദിവസേന കുറഞ്ഞത് 8,10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നിർജലീകരണം തടയാനും ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളുവാനും ഇത് സഹായിക്കും. കാലറി അധികം അടങ്ങിയ ഭക്ഷണങ്ങൾ അതായത് കുക്കീസ്, കേക്കുകൾ, ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക. ഫാസ്റ്റ് ഫുഡുകൾക്കു പകരം കൂടുതൽ നാരുകളടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്രയും കാര്യങ്ങൾ കൃത്യമായി പിന്തുടർന്നാൽ കുറച്ചു ദിവസങ്ങൾ കൊണ്ട് വയറ് കുറച്ച് പഴയ സൗന്ദര്യം വീണ്ടെടുക്കാം.