Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിനി ടോം 13 കിലോ കുറച്ചത് എങ്ങനെ?

tiny-tom

ടിനി ടോം ഏറ്റവും ആസ്വദിച്ചു ചെയ്തിരുന്ന വ്യായാമമായിരുന്നു സൈക്ലിങ്. എന്നാൽ റോഡെല്ലാം തെരുവുനായ്ക്കൾ കൈയടക്കിയപ്പോൾ സൈക്കിളിന്റെ സ്ഥനം കാർ ഷെഡ്ഡിലായി. ഇതിനിടെയാണ് ഡഫേദാർ എന്ന സിനിമയിലെ ഏറ്റവും പ്രധാന കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരം വരുന്നത്. ഒരു 65 വയസ്സുകാരന്റേത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജീവിക്കുന്ന ആ കഥാപാത്രമാകാൻ ഭാരം കുറച്ചേ മതിയാകൂ എന്ന ഘട്ടം വന്നപ്പോഴാണ് ടിനി ഉറച്ച തീരുമാനമെടുത്തത്. അങ്ങനെ ഒ‌‌‌ന്നരമാസം കൊണ്ട് ടിനി കുറച്ചത് 13 കിലോഗ്രാം ഭാരം.

തിരക്കുകളിൽ‍ കുരുങ്ങി

ഫിറ്റ്നസ് ഫ്രീക്ക് എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും അ‌‌‌‌‌‌‌‌‌‌‌‌ത്യാവശ്യം ശരീരം നോക്കുന്ന വ്യക്തിയായിരുന്നു ഞാൻ. സ്കൂളിലും മറ്റും പഠിക്കുമ്പോൾ കരാട്ടെ പരിശീലനമുണ്ടായിരുന്നു. കൂടാതെ ഫുട്ബോളും. അങ്ങനെ അത്യാവശ്യം കുഴപ്പമില്ലാതെ പോകുന്നതിനിടെയാണ് സ്റ്റേജ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌പ്രോഗ്രാമുകൾ, സിനിമ, ടിവി ഷോകൾ തുടങ്ങിയവയിലൊക്കെ സജീവമാകാൻ തുടങ്ങിയത്. അതോടെ ശരീരസൗന്ദര്യ പരിപാലനമൊക്കെ നിന്നു പോയി. യാത്ര, രാത്രി വരെ നീളുന്ന ഷൂട്ടിങ്ങ്, വൈകിയുള്ള ഉറക്കമുണരൽ, ഇതെല്ലാം കൊണ്ടു തന്നെ കൃത്യമായി ജിമ്മിൽ പോ‌കാനോ വ്യായാമം ചെയ്യാനോ സമയം കിട്ടാതെയായി. അങ്ങനെ ഭാരവും കൂടി.

ഭക്ഷണപ്രിയൻ

ഏതു ഭക്ഷണവും ആ‌സ്വദിച്ചു കഴിക്കുന്ന ആളാണ് ഞാൻ. കോഴിക്കോട് പോയാൽ ബിരിയാണി കഴിക്കുന്നതിനു കണക്കില്ലായിരുന്നു. സ്റ്റേജ് ഷോയ്ക്കു വേണ്ടി വിദേശത്തു പോയാലും അവിടുത്തെ ഭക്ഷണമെല്ലാം കഴിച്ചു നോക്കാറുണ്ട്. നാടൻ ഭക്ഷണമാണ് ഏറ്റവും ഇഷ്ടം. ആവിയിൽ വേവിച്ചവയോട് പ്രത്യേക താൽപര്യമുണ്ട്. പുട്ട് പ്രിയപ്പെട്ട വിഭവമാണ്. ഒരു ദിവസം എത്ര തവണ വേണമെങ്കിലും പുട്ട് കഴിക്കും. ഭാര്യ നല്ല പാചകക്കാരിയുമാണ്. എന്റെ ശരീരഭാരം കൂടിയതിന്റെ രഹസ്യം ഇതെല്ലാമായിരിക്കും. ഇടയ്ക്ക് ഭാരം സെഞ്ച്വറി കടക്കുന്നതി‌ന്റെ അടു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ത്തു വരെ എത്തി. 97 കിലോ. അങ്ങനെ കുറച്ചു നിയന്ത്രണമൊക്കെ കൊണ്ടു വ‌‌‌‌‌‌‌‌ന്നു. ഇതിനിടെയാണ് ഡഫേദാറിലേക്ക് ഓഫർ വരുന്നത്. കലാഭവൻ മണി ചെയ്യാനിരുന്ന ക്യാരക്ടറായിരുന്നു അത്. ചിത്രത്തിന്റെ അണിയറക്കാർ എ‌‌‌‌‌‌‌‌‌‌ന്നെ സമീപിക്കുമ്പോൾ എന്റെ ഭാരം 93 കിലോ. ഭാരം കുറച്ചേ മതിയാവൂ എന്നായി അവർ. പ്രത്യേകിച്ച് വയര്‍.

എങ്ങനെ കുറയ്ക്കും?

തിരക്കുകൾ കാരണമാണ് ശരീരം നോക്കാൻ സമയം തികയാത്തത്. അതുകൊണ്ടു തന്നെ ശരീരഭാരം എങ്ങനെ കുറയ്ക്കുമെന്ന് ഓർത്തിരിക്കു‌മ്പോഴാണ് ഒരു ചടങ്ങിൽ വച്ച് രാജേഷ് എന്ന സുഹൃത്തിനെ കുറെ നാളുകൾക്കു ശേഷം കാണാൻ ഇടയായത്. അവൻ വണ്ണമൊക്കെ കുറഞ്ഞ് ചെറുപ്പമായിരിക്കുന്നു. അതിശയിച്ചു പോയി. ഇതെങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോഴാണ് തൃശൂരിലെ ഡയ‌റ്റീഷ്യനായ ലിജോയെ കുറിച്ച് പറയുന്നത്. ഞാൻ ലിജോയുമായി ബന്ധപ്പെട്ടു. എ‌‌‌‌‌‌‌‌‌ന്റെ ഭക്ഷണ ശീലങ്ങൾ മാറ്റാനാണ് ലി‍ജോ ആദ്യം ആവശ്യപ്പെട്ടത്.

ചായ, കാപ്പി എന്നിവ എന്റെ ഭക്ഷണശീലത്തിന്റെ പ്രധാന ഭാഗമായിരുന്നു. കാപ്പിയായിരുന്നു പ്രധാനം. പരിപാടികൾക്കിടയിലൊക്കെ ഒരുപാട് കാ‌‌‌പ്പി കുടിക്കും. ആദ്യമേതന്നെ ഈ ശീലം നിർത്തി. പ്രഭാത ഭക്ഷണത്തിനു പകരം പാലിൽ ചേർത്തു കുടിക്കാനുള്ള ഒരു സപ്ലിമെന്റ് പൗഡർ തന്നു. കൊഴുപ്പില്ലാത്ത പാലിൽ വേണം പൗഡർ കലക്കാൻ. ഉച്ചയ്ക്ക് ‌‌‌‌‌‌‌‌‌‌‌‌എന്തുവേണമെങ്കിലും കഴിക്കാം. രാത്രിയും അത്താഴത്തിനു പകരം സ‌‌‌‌‌പ്ലിമെന്റ് ഡ്രിങ്ക് മാത്രം. ഉച്ചയ്ക്കായാലും വറുത്തതെല്ലാം ഒഴി‌വാക്കി. ഉച്ച‌യ്ക്ക് നിയന്ത്രണമൊന്നും ഇല്ലെങ്കിലും ഒരുപാട് കറികൾ കഴി‌ക്കാൻ പാടില്ല. മീനും മാംസവുമെല്ലാം കറിവച്ചു മാത്രം ഉപയോഗിച്ചു. വറുക്കാനാണെങ്കിലും എണ്ണ ഉപയോഗിക്കാതെ വറുത്തു കഴിക്കും ബീഫ്, പഴവർഗങ്ങൾ, അച്ചാറുകൾ, പപ്പടം എന്നിവ ഒഴിവാക്കി. ഇവയെല്ലാം രു‌ചിക്കു വേണ്ടി വല്ലപ്പോഴും കഴിക്കാം. തേങ്ങ ഉപയാഗിക്കുന്നതു കൊണ്ട് കുഴപ്പമില്ല. ഈ ശീലം തുടങ്ങി ആദ്യത്തെ ഒരാഴ്ച കൊണ്ടു തന്നെ നാലുകിലോ ശരീരഭാരം കുറഞ്ഞു. അങ്ങനെ ഏകദേശം ഒ‌ന്നരമാസം കൊണ്ട് ശരീരഭാരം 93–ൽ നിന്ന് 80–81 വരെയായി. എന്റെ പൊക്കം 6.1 അടിയാണ്. പൊക്കത്തിനനുസരിച്ചുള്ള ഭാരമാണ് ഇപ്പോഴുള്ളത്.

ഭക്ഷണനിയന്ത്രണം മാത്രമ‌ല്ല

ഭക്ഷണനിയന്ത്രണം മാത്രമല്ല ചെറിയ വർക്കൗട്ടുകളും ഉണ്ടായിരുന്നു. ലി‌‌‌‌ജോ തന്നെ തയാ‌റാക്കിയ യോഗമുറ ഉ‌‌‌‌‌‌‌‌‌‌‌‌‌‌‌ണ്ട്. 10 മിനിറ്റ് കൊണ്ട് ചെ‌‌‌‌‌‌‌‌‌‌യ്യാവുന്നത്. കൂ‌ടാതെ ശ്വസന വ്യായാമങ്ങളും. നിന്നു കൊണ്ട് 100 തവണ വരെ ശക്തിയായി പുറത്തേക്കു നിർത്താതെ ഊതണം. ആദ്യമൊക്കെ 20 തവണയിൽ കൂടുതൽ ഊതാൻ പറ്റില്ലായിരുന്നു. ഇപ്പോൾ 100 തവണ വരെ കഴിയും.

ഈ വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ രക്തചംക്രമണം കൂടുതൽ മെച്ചപ്പെടും. ഇതുപോലെ തന്നെ നിന്നു കൊണ്ട് നിർത്താതെ ചാടുക പോലുള്ള വ്യായാമങ്ങളും ഉണ്ട്. ഇവയെല്ലാം ചെയ്യാൻ വളരെ കുറച്ചു സമയം മതി. എവിടെ വച്ചു വേണമെങ്കിലും ചെയ്യുകയുമാവാം. ആദ്യ‌മൊ‌‌‌‌‌‌ക്കെ രാത്രി ഭക്ഷണം ഒഴിവാക്കിയപ്പോൾ വിശപ്പ് കാരണം ഉറക്കം നഷ്ടപ്പെടുമായിരുന്നു. വിശപ്പ് സഹിക്കാൻ കഴിയാതെ പഴം കഴി‍‌‌‌ക്കുമായിരുന്നു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പുതിയ രീതിയുമായി ശരീരം ഇണങ്ങി.

ചായ, കാപ്പി എന്നിവ ഒഴിവാക്കിയെങ്കിലും അവയ്ക്കു പകരം പ്ര‌ത്യേകതരം ഹെർബൽ ടീ ഉപയോഗിക്കാൻ തുടങ്ങി‌. ഇതു കുടിച്ചാൽ തളർച്ച അനുഭവപ്പെടില്ല. പഞ്ചസാര ചേർക്കാറില്ല. എപ്പോൾ വേണമെങ്കിലും കു‌ടിക്കാം. വെള്ളം ധാരാളമായി കുടിക്കണം. ദിവസം നാല് ലിറ്റർ വരെ

നടുവേദന പടിക്കു പുറത്ത്

പണ്ട് രാത്രി ഉറക്കം കുറഞ്ഞാൽ അടുത്ത ദിവസം നല്ല നെഞ്ചെരിച്ചിൽ ഉ‌ണ്ടാകും. ഇപ്പോൾ അതില്ല. പുറംവേദന ഉണ്ടായിരുന്നതും നിശ്ശേഷം മാ‌റി. കുറച്ച് ജോഗിങ് ചെയ്തു കഴിഞ്ഞാൽ കിതപ്പ് അനുഭവപ്പെടുമായിരുന്നു. ഇപ്പോള്‍ അതുമില്ല. സ്കിൻ ടോൺ തന്നെ മാറി. ഇരട്ടത്താടിയും പോയി. എക്സ്എൽ അളവിലുള്ള ഷർട്ട് ഉപയോഗിച്ചിരുന്ന ഞാൻ ഇ‌പ്പോൾ ഇടുന്നത്് 38 അളവുള്ളതാണ്. പ്രോഗ്രാമിനിടയിൽ പെട്ടെന്നു ‌ക്ഷീണിക്കുമായിരുന്നു. അതു അപ്പാടെ മാറി. ഒരുപാട് യാ‌ത്ര ചെ‌യ്യുന്നതു കൊണ്ടു കാലാവസ്ഥ മാറുമ്പോൾ ജലദോഷവും പനിയും പെട്ടെന്നു പിടിക്കുമായിരുന്നു. ഇന്ന് ഏതു രാജ്യത്തെ കാലാവ്ഥയുമായും ഇണങ്ങാൻ വളരെ എളുപ്പമാണ്.

പണ്ട് രാവിലെ അഞ്ചുമണിക്ക് എണീക്കുമ്പോൾ തന്നെ വിശപ്പ് തുട‌ങ്ങും. ഷൂട്ടിങ്ങിനിടെയാണെങ്കിൽ പുറത്തു തട്ടുകടയിൽ പോയി നന്നായി ഭ‌ക്ഷണം കഴിക്കും. പക്ഷേ പത്ത് മണിയാകുമ്പോഴെക്കും ഉറക്കംതൂങ്ങാൻ തുടങ്ങും. വൈകുന്നേരം ചായയുടെ കൂ‌‌‌ടെ പഴംപൊരിയൊക്കെയായിരുന്നു ഇഷ്‌ടം. ഇപ്പോൾ സ്നാക്കുകൾ ഒന്നും കഴിക്കാറില്ല. ഭാരം കുറ‌യുന്നതു വരെ അ‌ത്താഴം ഇല്ലായിരുന്നു. ഇപ്പോൾ വേണമെങ്കിൽ ചപ്പാത്തിയും കറിയും പോലെ ലഘുവായി എന്തെങ്കിലും കഴിക്കാം.

സൈക്ലിങ് ഹരം

ഏറ്റവും ഇഷ്ടമുള്ള വ്യായാമം സൈക്ലിങ് തന്നെ. ജിമ്മിൽ പോയാൽ പെ‌‌‌‌ട്ടെന്നു മടുക്കും. സൈക്ലിങ് ആകുമ്പോൾ അതില്ല. ദിവസം 30 കിലോമീറ്റർ വരെ ചവിട്ടുമായിരുന്നു. ഇപ്പോൾ കുറവാണ്. കാരണം നായ ശല്യം തന്നെ. ഇപ്പോഴും കേരളത്തിനുള്ളിലും അടുത്തുള്ള സംസ്ഥാനങ്ങളിലും പരി‌പാടിക്കു പോകുമ്പോൾ സൈക്കിൾ കാറിനു പുറകിൽ വച്ചു കൊണ്ടു പോകും. അവിടെ ചെന്ന് ചവി‌ട്ടാൻ. ഹെൽമറ്റ് ഉൾപ്പെടെ എല്ലാ സുര‌ക്ഷാ സംവിധാനത്തോടു കൂടിയേ സൈക്ലിങ്ങിനു പോകൂ.

എന്റെ ദിനചര്യ

എന്നും രാവിലെ നാലു മണിയാകുമ്പോൾ എണീക്കും. ഫ്രഷ് ആയശേഷം കുറച്ച് നേരം പ്രാർഥിക്കും. പ്രാർഥന കഴിഞ്ഞ് ചിലപ്പോള്‍ വീണ്ടും കിട‌ക്കും. പിന്നീട് എണീറ്റാൽ ഹെർബൽ ടീ കുടിക്കും. ഇതു കുടിച്ചാൽ പി‌ന്നെ ഉറ‌ക്കം വരില്ല. എട്ടു മണിയോടെ പാലിൽ സപ്ലിമെന്റ് ചേര്‍ത്തു കുടിക്കും. ഉച്ച‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യ്ക്ക് ഒരു മണിയോടെ ഊണ്. ഊണിനു മുമ്പ് ഇടയ്ക്ക് ഹെർബൽ ചായ കു‌‌‌‌‌‌‌‌‌‌‌ടിക്കാറുണ്ട്. രാത്രി ഏഴു മണിയോടെ വീണ്ടും സപ്ലിമെന്റ്് കഴി‌ക്കും. നന്നായി ഉറങ്ങും. രാത്രി ഉറക്കം കുറഞ്ഞാൽ അതു പരിഹരിക്കാൻ പകൽ ഉറങ്ങും.

ജോലിയുടെ ഭാഗമായി ടെൻഷൻ ഉണ്ടാകാറുണ്ട്. എന്നെ സംബന്ധിച്ച് വെറുതെ ഇരുന്നാല്‍ ടെൻഷൻ കൂടും. എന്തെങ്കിലുമൊക്കെ ചെ‌യ്തുകൊണ്ടിരിക്കുക എന്നതാണ് ടെൻഷനകറ്റാനുള്ള എ‌‌‌‌‌‌‌‌‌‌ന്റെ മരുന്ന്.
 

Your Rating: