Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗ സാധ്യതയകറ്റാം വ്യായാമത്തിലൂടെ

heart-disease-risk-exercise

വിഷാദ രോഗ സാധ്യതയും ഹൃദ്രോഗ സാധ്യതയും പതിവായി വ്യായാമം ചെയ്യുന്ന ആളുകളിൽ കുറയുമെന്ന് പഠനങ്ങൾ. വിഷാദ രോഗികളിൽ പൊതുവേ ഹൃദ്രോഗ സാധ്യത കണ്ടുവരാറുണ്ട്. ഹൃദയാഘാതം മൂലം ആശുപത്രിയിലാകുന്ന 20 % രോഗികളിലും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. വിഷാദ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടിയാണ്.

വിഷാദ രോഗവും ഹൃദ്രോഗ സാധ്യതയും തമ്മിലുള്ള ബന്ധത്തിനാണ് പഠനത്തിൽ പ്രസക്തിയേറിയത്. വിഷാദ രോഗികളിലെ ഹൃദ്രോഗ സാധ്യത കണക്കാക്കാൻ ഇതു സഹായിക്കുമെന്നും കൂടാതെ ദൈനംദിന വ്യായാമം രോഗികളിലുണ്ടാക്കുന്ന സ്വാധീനം എത്രത്തോളമുണ്ടെന്ന് കണ്ടെത്താനും പഠനത്തിലൂടെ സാധിച്ചെന്ന് യുഎസിലെ ഇമോറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന പഠനത്തിന് നേതൃത്യം നൽകിയ ആർഷെഡ് കു യൂമി പറയുന്നു.

മാനസികമായോ ശാരീരികമായോ യാതൊരു തകരാറുമില്ലാത്ത 965 പേരെ ഗവേഷണത്തിൽ പങ്കെടുപ്പിച്ചു. ഒരു ചോദ്യാവലിയിലൂടെ അവർക്ക് വിഷാദ രോഗമുണ്ടോയെന്നും ദൈനംദിനമുള്ള അവരുടെ വ്യായാമ ശീലങ്ങളും ഹൃദ്രോഗ ലക്ഷണങ്ങളുണ്ടോയെന്നും മനസിലാക്കി . ഇതെല്ലാം കണക്കിലെടുത്ത് വ്യായാമ ശീലങ്ങളൊന്നും ഇല്ലാത്തവരിൽ വിഷാദരോഗ സാധ്യതയുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി എന്ന ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.