Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണ പുരട്ടിയാൽ വണ്ണം കുറയുമോ?

massage-oil-over-weight

എന്തു കഴിച്ചാലും അത് കയറി അങ്ങ് ശരീരത്തിൽ പിടിക്കുകയാ. വിശക്കുമ്പോൾ കഴിക്കാതിരിക്കാൻ പറ്റുമോ? ജീവിക്കാൻ ആഹാരം കഴിച്ചല്ലേ പറ്റൂ, പക്ഷേ ഇങ്ങനെ തടി കൂടി വന്നാൽ എന്തു ചെയ്യാനാ... ഇങ്ങനെയൊക്കെ ആലോചിച്ച് ടെൻഷൻ അടിച്ചിരിക്കുന്നവരുടെ ഇടയിലേക്ക് വണ്ണം കുറയ്ക്കാമെന്ന പേരിൽ ഫിറ്റ്നസ് മസാജ് ഓയിലുകളും മറ്റും എത്തിയാലുള്ള അവസ്ഥ ഒന്നു ഓർത്തു നോക്കിക്കേ. ഭൂരിഭാഗം പേരും അതു വാങ്ങി പരീക്ഷിക്കാൻ തയാറാകും.

ഇവയൊക്കെ പരീക്ഷിക്കാൻ തുടങ്ങുന്നതിനു മുൻപ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. അമിതവണ്ണം ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. അവ വ്യക്തമായി കണ്ടുപിടിച്ചാൽ ചികിത്സ എളുപ്പമാകും. നമ്മുടെ ശരീരഭാരം എപ്പോഴും ഉയരത്തിന് ആനുപാതികമായിരിക്കണം.

അമിതവണ്ണം എന്ന് ആശങ്കപ്പെടുന്നതിനു മുൻപ് ശരീരം ഒന്നു കൃത്യമായി പരിശോധിച്ചു നോക്കൂ, ശരീര മടക്കുകളിൽ ബ്രൗൺ നിറത്തിലുള്ള നിറവ്യത്യാസമുണ്ടെങ്കിൽ അതിനർഥം ഇൻസുലിൻ എന്ന ഹോർമോൺ നന്നായി പ്രവർത്തിക്കുന്നില്ല എന്നാണ്. മുഖത്ത് അമിതരോമവും മുഖക്കുരുവും കാണുകയും ആർത്തവം താളം തെറ്റുയും ചെയ്യുകയാണെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രം എന്ന രോഗമാകാം. കൂടാത ആസ്മ, മൈഗ്രേൻ പോലെയുള്ള രോഗങ്ങൾക്കുള്ള ചില മരുന്നുകളും അമിതവണ്ണത്തിനു കാരണമാകാം.

വിപണിയിൽ കിട്ടുന്ന മസാജ് ഓയിലുകൾ വാങ്ങി പരീക്ഷിക്കുന്നതിനു മുൻപ് സ്വയം വിശകലനം ചെയ്ത് കാരണം കണ്ടെത്തുന്നത് അവനവന്റെ ആരോഗ്യം നിലനിർത്താൻ ഉത്തമമായിരിക്കും. ഇതിനായി ഏതെങ്കിലും എൻഡോക്രൈനോളജിസ്റ്റിനെ സമീപിക്കാവുന്നതാണ്.