Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികമായാൽ വ്യായാമവും വിഷം

exercise

അധികമായാൽ അമൃതും വിഷം എന്നു കേട്ടിട്ടില്ലെ വ്യായാമത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. അധിക വ്യായാമം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ. വ്യായാമവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി നടന്ന പഠനത്തിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ. കനാഡിയൻ ജേണൽ ഓഫ് കാർഡിയോളജിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഠിനമായ വ്യായാമങ്ങൾ ഹൃദയത്തിന്റെ ഘടനയിൽ സാരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ദീർഘകാലം കായികാഭ്യാസങ്ങൾ ചെയ്തു വരുന്നത് ഹൃദയസ്പന്ദന നിരക്ക് പെട്ടെന്ന് ഉയരുന്നതിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇന്നത്തെ വലിയ ആരോഗ്യ പ്രശനങ്ങളിലൊന്നായി മാറിയിരിക്കുന്നു അമിതവണ്ണം.

സൗന്ദര്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധയുള്ളവരാണ് അധികവും അതുകൊണ്ടുതന്നെ കഠിനമായ വ്യായാമമുറകളാണ് ഭൂരിഭാഗം പേരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വ്യായാമത്തിന്റെ നല്ല വശങ്ങൾ അറിഞ്ഞിരിക്കുന്നതോടൊപ്പം അധിക വ്യായാമത്തിന്റെ ദോഷഫലങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നും ഗവേഷകർ പറയുന്നു.

Your Rating: