Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോക്കിമോൻ കളിച്ചാൽ 41 ദിവസം അധിക ആയുസ്സ്!

pokemo-go

പോക്കിമോനെക്കുറിച്ച് വേണ്ടാതീനം പറഞ്ഞവർ ഇതു കേട്ടോളൂ. പോക്കിമോൻ കളിച്ചാൽ നിങ്ങളുടെ ആയുസ്സ് 41 ദിവസം വർധിക്കുമത്രേ. കളി പറയുന്നതല്ല. യുഎസ്സിലെ സ്റ്റാൻഫോർഡ് സർവകലാശാലയും മൈക്രോസോഫ്റ്റ് കമ്പനിയും ചേർന്നു നടത്തിയ ഗവേഷണപഠനങ്ങൾക്കൊടുവിലാണ് ഈ കണ്ടെത്തൽ.

ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനാളുകൾ ഏറ്റവും ആസ്വദിച്ചുകളിക്കുന്ന ഒരു മൊബൈൽ ഗെയിം ആണ് പോക്കിമോൻ ഗോ. മൊബൈലിൽ ഡൗൺലോഡ് ചെയ്തു കളിക്കുന്ന ഈ ഗെയിം ഓരോരുത്തർക്കും അവരവരുടെ ചുറ്റുപാടിൽ നടക്കുന്ന ഒന്നായി അനുഭവപ്പെടുന്നതിനാൽ വളരെ രസകരമായി കളിക്കാൻ സാധിക്കുന്നു. പോക്കിമോൻ എന്ന സങ്കൽപ കഥാപാത്രത്തിന്റെ പിന്നാലെയുള്ള അന്വേഷണവും കണ്ടെത്തലുമാണ് ഈ ഗെയിം. കണ്ടെത്തുമ്പോൾ നിങ്ങൾക്ക് പോയിന്റ് ലഭിക്കുന്നു.

പോക്കിമോനെ തിരഞ്ഞു നടന്ന് റോഡിലെ ഗട്ടറുകളിൽ വീണു പരുക്കു പറ്റുന്നവരെക്കുറിച്ചും ഈ കളി കളിച്ച് സ്വയം മറന്ന് കുട്ടികൾ വഴിതെറ്റിപ്പോകുന്നതിനെക്കുറിച്ചുമെല്ലാം നാം നിരവധി വാർത്തകൾ വായിച്ചുകഴിഞ്ഞു. എങ്കിലും ഗവേഷകർ അവകാശപ്പെടുന്നത് എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും പോക്കിമോൻ കളിക്കുന്നതിന്റെ ഭാഗമായി പലരും 1473 അടി ദൂരം ഓരോ ദിവസവും കൂടുതൽ നടക്കുന്നുവെന്നാണ്.

15നും 49നും ഇടയിൽ പ്രായമുള്ള ഒരാൾ പ്രതിദിനം 1000 അടി ദൂരം നടക്കുകയാണെങ്കിൽ നാൽപത്തൊന്നു ദിവസം ആയുസ്സ് വർധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ശരാശരിനിരക്കിൽ കുറഞ്ഞ തോതിൽ മാത്രം വ്യായാമം ചെയ്യുന്നവരിൽ ഇതു വ്യക്തമായി തിരിച്ചറിയാൻ കഴിയുമെന്നും അവർ അവകാശപ്പെടുന്നു. നടത്തം വർധിക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു. അമിതവണ്ണം കുറയുന്നു. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, എന്നിവയിലും ശമനം ഉണ്ടാകുന്നു.  

Your Rating: