Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി നഗ്നപാദരായി ഓടിക്കോളൂ...

barefoot

രാവിലെ ഷൂവുമൊക്കെ ഇട്ട് ഓടാൻ പോകുന്നവരാണ് പലരും. പാദങ്ങളുടെ സുരക്ഷക്കും മറ്റും പാദരക്ഷകള്‍ നല്ലതാണെങ്കിലും അനുയോജ്യമായ ഇടമാണുള്ളതെങ്കിൽ‌ അൽപ്പനേരം നഗ്നപാദരായി ഓടാൻ പറയുകയാണ് ഗവേഷകർ. ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും നഗ്നപാദരായി ഓടിയാൽ മെച്ചപ്പെടുമത്രെ.

നഗ്നപാദരായി ഓടിയാൽ കാര്യങ്ങൾ ഓർത്തെടുക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവ് വർധിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 18 മുതൽ 44 വയസുവരെ പ്രായമുള്ള 72 ആളുകളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. അവരരവർക്ക് ഇഷ്ടമുള്ള രീതിയിൽ 16 മിനിട്ടോളം ജോഗിങിന് അനുവദിച്ചു.

പരീക്ഷണത്തിനു മുമ്പും ശേഷവും വര്‍ക്കിങ് മെമ്മറി പരിശോധിച്ചപ്പോൾ അതിശയകരമായ ഫലമാണ് ലഭിച്ചത്. നഗ്നപാദരായി ഓടിയവർക്ക് വർക്കിങ് മെമ്മറിയിൽ 16 ശതമാനം വര്‍ധനവുണ്ടായതായി കണ്ടെത്തി. ജേണൽ ഓഫ് പെർസെപ്ഷൽ ആൻഡ് മോട്ടോർ സ്കിൽ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: