Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി പയ്യൻമാർക്ക് സിക്സ്പാക്ക് വേണോ? വിദഗ്ധർ പറയുന്നു

six-pack

ഫിറ്റ്നസെന്നാൽ സിക്സ്പാക്ക് എന്നാണോ അർഥം?, ഇതിനായി സ്റ്റീറോയിഡും ഫാറ്റ് ബേണറുമെല്ലാം ഉപയോഗിക്കുന്നുണ്ടോ?. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമങ്ങൾക്കും പകരം ഇത്തരം എളുപ്പമാർഗ്ഗങ്ങൾ പലപ്പോഴും പ്രതികൂലമായാണ് വരികയെന്ന് വിദഗ്ദർ പറയുന്നു.

ചെറിയ സമയത്തിനുള്ളിൽ ശരീരത്തിനുമാറ്റം വരുത്തേണ്ടതിനാൽ കഠിനമായി അധ്വാനിക്കുന്ന നടൻമാരെ അന്ധമായി പിന്തുടരുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെനന് ഫിറ്റ്നസ് എക്സ്പേർട്ട് വനിതാ അശോക് പറയുന്നു.

ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തിനായി 7 ശതമാനം മുതൽ 20 ശതമാനംവരെ കൊഴുപ്പ് ആവശ്യമായി വരുമെന്നും എന്നാൽ തങ്ങളെപ്പോലുള്ളവരുടെ ശരീരത്തിൽ 5ശതമാനം മാത്രമാണുണ്ടാവുകയെന്നും കൊഴുപ്പിന്റെ നിരക്ക് ശരീരത്തിനാവശ്യമായി നിലയിൽ നിർത്തേണ്ടതും ആവശ്യമാണെന്ന് മിസ്റ്റര്‍ ഇന്ത്യ റണ്ണർ രാഹുൽ രാജശേഖരൻ പറയുന്നു.

സിക്സ് പാക്കിനായുള്ള ട്രെയിനിങ്ങിനിടെ ഒരു നടൻ ആശുപത്രിയിലായത് രണ്ടു തവണയാണ്. സിക്സ് പാക്ക് ഷോകൾക്കായി 48 മണിക്കൂറോളം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചിട്ടുണ്ടെന്നും ഇത് ദഹനപ്രക്രിയയെ ആകെ ബാധിക്കുന്നതാണെന്നും പ്രകൃതിദത്ത ഭക്ഷണം കഴിക്കുകയും ദിനം ഒരു മണിക്കൂറോളം വ്യായാമം ചെയ്യുകയുമാണ് മികച്ച മാർഗ്ഗമെന്ന് വിദഗ്ധർ പറയുന്നു. 

Your Rating: