Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർക്ക് ഔട്ട് തുടങ്ങുമ്പോൾ ശ്രദ്ധിക്കാം ഈ 9 കാര്യങ്ങൾ

workout

ഇനി അൽപം വർക്ക് ഔട്ട് ആയാലോ എന്നൊക്കെ ചിന്തിച്ചുതുടങ്ങിയോ? എന്നാൽ വൈകേണ്ട. നല്ല തീരുമാനം. വർക്ക് ഔട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമായ ചില നിർദേശങ്ങൾ ഇതാ.

1. ആദ്യം ഒരു ജിമ്മിൽ സന്ദർശനം നടത്തി അവിടത്തെ വ്യായാമമുറകളെക്കുറിച്ച് ട്രെയിനറോട് സംസാരിച്ച് ഏകദേശ ധാരണയിലെത്തുക.

2. നിങ്ങളുടെ ആരോഗ്യാവസ്ഥ, രോഗങ്ങൾ, ശാരീരിക ക്ഷമത എന്നിവയ്ക്കനുസരിച്ചുള്ള വ്യായാമങ്ങൾ മാത്രമേ തിരഞ്ഞെടുക്കാവൂ. മറ്റുള്ളവർ ചെയ്യുന്നത് അതേപടി അനുകരിക്കരുത്.

3. ആസ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ, അസ്ഥികൾക്ക് ബലക്ഷയം സംഭവിച്ചവർ എന്നിവർ ഒരു ഡോക്ടറെ കണ്ട ശേഷമേ വ്യായാമങ്ങളിൽ ഏർപ്പെടാവൂ

4. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിച്ചുവേണം വ്യായാമം ചെയ്യാൻ.

5. ജിമ്മിൽ പോകുമ്പോൾ ആവശ്യത്തിന് വെള്ളം കൂടെ കരുതുക

6. ജിമ്മിനകത്തു ചെയ്യാവുന്ന വർക്ക് ഔട്ടുകൾക്ക് പുറമേ സൈക്ലിങ്, നീന്തൽ തുടങ്ങിയ ഓട്ട്് ഡോർ വ്യായാമങ്ങളും പരിഗണിക്കുക.

7. ജിമ്മിൽ പോകുന്നതിനും മറ്റും ഒരു സുഹൃത്ത് കൂടെയുണ്ടെങ്കിൽ നല്ലതാണ്. മടുപ്പ് തോന്നില്ല. സമപ്രായക്കാരായ, സമാന ശരീരപ്രകൃതിയുള്ള പങ്കാളിയെ വേണം തിരഞ്ഞെടുക്കാൻ

8. എല്ലാ ദിവസവും ജിമ്മിൽ പോകേണ്ട കാര്യമില്ല. ചില ദിവസങ്ങളിൽ വീട്ടിലിരുന്ന് വളരെ ലളിതമായ വ്യായാമങ്ങൾ ചെയ്തു പരിശീലിക്കാവുന്നതാണ്. യോഗ ചെയ്യുന്നത് മനസ്സിനും ഉന്മേഷം നൽകും.

9. ഹെൽത്ത് ചെക്കപ്പ് ഇടയ്ക്കിടെ നടത്താൻ മറക്കരുത്.

Your Rating: