Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് ദിവസവും മുട്ട കൊടുത്താൽ?

539138379

എത്ര ഭക്ഷണം കഴിച്ചാലും കുട്ടികൾ വളരുന്നില്ല എന്നാണ് ‌ചില രക്ഷിതാക്കളുടെ ആവലാതി. കുട്ടികൾ വളരെ വേഗം വളരണം എന്നാഗ്രഹിക്കുന്നവര്‍ ഇനി കുട്ടികളുടെ ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തിയാൽ മതി.

ദിവസവും മുട്ട കഴിക്കുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നു പഠനം. കൂടാതെ  വളർച്ചാമുരടിപ്പ് 47 ശതമാനം കുറയ്ക്കാനും ദിവസം ഒരു മുട്ട കഴിക്കുന്നതിലൂടെ സാധിക്കും.

പഠനത്തിനായി ആറു മുതല്‍ 9 മാസം വരെയുള്ള കുട്ടികളെ തിരഞ്ഞെടുത്തൂ. ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പിന് ആറുമാസകാലം തുടർച്ചായായി ദിവസവും ഓരോ മുട്ട നൽകി. കൺട്രോൾ ഗ്രൂപ്പിലെ കുട്ടികൾക്ക് മുട്ട നൽകിയതേയില്ല.‌

ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പീഡിയാട്രിക്സ് ജേണലിൽ‌ പ്രസിദ്ധീകരിച്ച ഈ പഠനത്തിലൂടെ തെളിഞ്ഞു.

മുട്ട ഒരു സമ്പൂർണാഹാരമാണ്. വിഭവശേഷി കുറഞ്ഞ ജനസംഖ്യയിൽ മറ്റു ഭക്ഷണങ്ങളെക്കാൾ സുരക്ഷിതവും വേഗം ലഭ്യമാകുന്നതുമാണ് മുട്ട.

വികസ്വര രാജ്യങ്ങളിലെ കുട്ടികൾക്ക് പോഷകങ്ങൾ ലഭ്യമാക്കാനുള്ള എളുപ്പമാർഗം അവർക്ക് മുട്ട നൽകുക എന്നതാണ്. ചെറിയ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പഠനത്തിനു നേതൃത്വം നൽകിയ വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകനായ ലോറ ലാനോറ്റി പറഞ്ഞു.

Read more: ആരോഗ്യഭക്ഷണം