Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൾസറിലേക്കു നയിക്കുന്ന 10 ശീലങ്ങൾ

504377120

അൾസർ നമ്മുടെ നാട്ടിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ്. യുവാക്കൾക്കും മധ്യവയസ്കർക്കുമിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. 

വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. പൊക്കിളിനു മുകളിലായി നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ വേദനയുണ്ടാകുന്നുവെങ്കിൽ അൾസറിന്റെ ലക്ഷണമായി കരുതാം. ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയിൽ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം. ഉറക്കത്തിലുണ്ടാകുന്ന വയറുവേദനയും ശ്രദ്ധിക്കണം. ഇത്തരം ലക്ഷണം കാണുമ്പോൾതന്നെ ഡോക്്ടറെ കാണുന്നത്് നന്നായിരിക്കും. ചില കാര്യങ്ങൾ അൽപ്പമൊന്ന്ശ്രദ്ധിച്ചാൽ അൾസർ അകറ്റി നിർത്താം

1. ചൂടുള്ള ദോശ എരിവുള്ള ചട്നിയിൽ ചേർത്ത്് കഴിക്കുന്നതും ഊണിനൊപ്പം അച്ചാർ തൊട്ടുനക്കുന്നതും പുളിചേർത്തരച്ച കറികൾ കൂട്ടുന്നതുമൊക്കെ രുചികരമായ കാര്യങ്ങൾ തന്നെയാണ്. പക്ഷേ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. ഇവയൊക്കെ മിതമായ അളവിൽ മത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണു നല്ലത്. രുചി അൽപ്പം കുറഞാലും രോഗം വരാതിരിക്കുമല്ലോ.

2. ഭക്ഷണം കഴിക്കുമ്പോൾ അതു വേഗത്തിൽ തീർക്കുവാനാണ് നമ്മൾ എപ്പോഴും ശ്രമിക്കുന്നത്്. ഇനി അതു വേണ്ട, കഴിക്കുന്ന ഭക്ഷണം ക്ഷമയോടെ ചവച്ചരച്ചു മാത്രം കഴിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനിതുപകരിക്കും.

3. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.

4. ഇനിയൊരു ചായ ആകാം അല്ലേ? നമുക്ക് ഇടയ്ക്കൊക്കെ തോന്നുന്ന ഒരു ചോദ്യമാണിത്. ചായയും കാപ്പിയുമൊക്കെ ഇടയ്ക്ക് ആകാം. പക്ഷേ പരിധിവിട്ട് വേണ്ട. ചായയുടേയും കാപ്പിയുടേയും അമിത ഉപയോഗം അൾസറിന് കാരണമായേക്കാം.

5. കറികളിൽ മസാലക്കൂട്ടുകൾ മിതമായ അളവിൽ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുക. 

6. ദഹനത്തിനു സമയമേറെ എടുക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.

7. എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നിൽ കൂടുതൽ രോഗങ്ങൾക്ക് ഇതു കാരണമാകും.

8. എന്തിനും ഏതിനും ടെൻഷൻ എന്ന പതിവുശൈലി മാറ്റുക. അമിത ഉൽകണ്ഠയും മാനസിക സംഘർഷങ്ങളും നിങ്ങളെ അൾസർ രോഗിയാക്കിയേക്കാം. മനസ്സിനെ സ്വന്തം നിയന്ത്രണത്തിൽ നിർത്തുകയാണ് ഏക പരിഹാരം. ഇതിനായി യോഗമുറകളും ധ്യാനവും ശീലമാക്കുക.

9. പുകവലിക്കാരിൽ വരുന്ന രോഗങ്ങളിൽ നല്ലൊരു പങ്കിനും കാരണം പുകവലിതന്നെയാണെന്ന കാര്യം തിരിച്ചറിയുക. അകത്തേക്കു വലിച്ചു കയറുന്ന പുകയിലെ വിഷാംശംങ്ങൾ വന്നടിയുന്ന പ്രധാന ശരീരഭാഗങ്ങളിലൊന്നാണ് ആമാശയം. നിരന്തരമായ പുകവലിയിൽ നിന്നും ആമാശയത്തിൽ വന്നടിയുന്ന വിഷാംശംങ്ങൾ നിങ്ങളെ രോഗിയാക്കും.

10. എങ്ങനെ, എപ്പോൾ, എത്ര അളവിൽ മദ്യം കഴിക്കണമെന്ന്് അറിയാത്തവരാണ് മദ്യപാനികളിൽ ബഹുഭൂരിഭാഗവും. അമിതമായ തോതിലുള്ള മദ്യപാനം മദ്യത്തോടൊപ്പം രുചിയ്ക്കായി മദ്യത്തിൽ കലർത്തുന്ന പാനീയങ്ങൾ ഇവയെല്ലാം ഒരുമിച്ച്് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷാംശം ഉദരത്തെ രോഗാവസ്ഥയിൽ എത്തിക്കും.

ഇന്നു നമ്മളെ വേട്ടയാടുന്ന പല രോഗങ്ങളും ജീവിതരീതികൾ കൊണ്ട് ഉണ്ടാകുന്നതാണ്. മനസ്സുവച്ചാൽ പലരോഗങ്ങളിൽ നിന്നും നമുക്ക ് രക്ഷനേടാം. രോഗം വന്നു ചികിത്സിക്കുതിനെക്കാൾ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത്.  

Read more : ആരോഗ്യവാർത്തകൾ