Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തക്കാളി കഴിച്ചാൽ ചർമത്തിലെ അർബുദം കുറയും

tomato tomatoes isolated

തക്കാളി പതിവായി കഴിക്കുന്നത് ചർമത്തിലെ അർബുദം പകുതിയായി കുറയ്ക്കാൻ സഹായിക്കും. എലികളിൽ നടത്തിയ പഠനത്തിൽ തക്കാളിയിലെ പോഷകങ്ങൾ ചർമത്തിലെ അർബുദത്തെ എങ്ങനെ തടയുന്നുവെന്നു കണ്ടു.

35 ആഴ്ച തുടർച്ചയായി ദിവസം 10 ശതമാനം തക്കാളിപ്പൊടി കഴിച്ച ആണെലികളെ അതിനുശേഷം അൾട്രാവയലറ്റ് വികിരണങ്ങൾ ചർമത്തിൽ ഏല്‍പ്പിച്ചു. അവയുടെ ചർമത്തിലെ അർബുദ മുഴകൾ 50 ശതമാനം കുറഞ്ഞതായി കണ്ടു.

തക്കാളിക്ക് നിറം നൽകുന്ന ഡയറ്ററി കരോട്ടിനോയ്ഡുകൾ, അൾട്രാവയലറ്റ് വികിരണങ്ങൾ മൂലം ചർമത്തിന് നാശമുണ്ടാകാതെ സംരക്ഷിക്കുന്നു. യു എസിലെ ഒഹിയോസ്റ്റേറ്റ് സർവകലാശാലയിലെ ജെസിക്ക കോപ്പർസ്റ്റോണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

തക്കാളി പേസ്റ്റ് കഴിക്കുന്നത് സൺബേണിൽ നിന്നു സംരക്ഷണം നൽകുമെന്ന് മനുഷ്യരിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. തക്കാളിയിലെ കരോട്ടിനോയ്ഡുകൾ ചർമത്തിൽ അടിഞ്ഞു കൂടി അൾട്രാവയലറ്റ് വികിരണങ്ങൾ മൂലം ചർമത്തിനുണ്ടാകുന്ന നാശത്തില്‍ നിന്നു സംരക്ഷിക്കുന്നതാകാം കാരണമെന്ന് കോപ്പർസ്റ്റോൺ  പറയുന്നു. ഈ പിഗ്‌മെന്റുകളിൽ ഏറ്റവും ഫലപ്രദമായ ആന്റി ഓക്സിഡന്റ് തക്കാളിയിലടങ്ങിയ കരോട്ടിനോയ്ഡ് ആയ ലൈക്കോപീൻ ആണ്.

ഡീഹൈഡ്രേറ്റഡ് തക്കാളി നൽകിയ ആണെലികളിൽ മാത്രമാണ് ട്യൂമറിന്റെ വളർച്ച കുറഞ്ഞത്. ലൈക്കോപീൻ ധാരാളം അടങ്ങിയ ടാൻജരിന്‍ തക്കാളികൾ നൽകിയപ്പോൾ കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് അർബുദ മുഴകൾ കുറഞ്ഞതായി കണ്ടു.

‘ഭക്ഷണം മരുന്നല്ല. എന്നാൽ ദീർഘകാലത്തെ ഉപയോഗം കൊണ്ട് ചില രോഗങ്ങളെ തടയാൻ ഭക്ഷണത്തിനു കഴിയും.’ സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Read more : ആരോഗ്യവാർത്തകൾ