Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദന കുറയ്ക്കാൻ അടിയുടുപ്പുകൾ

backpain

നടുവേദന കുറയ്ക്കാൻ സഹായിക്കുന്ന അടിയുടുപ്പുകളുമായി ശാസ്ത്രജ്ഞർ. യുഎസിലെ വാൻഡർബിൽറ്റ് സർവകലാശാലയിലെ എൻജിനീയർമാർ ബയോമെക്കാനിക്സും വസ്ത്രസാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് സ്മാർട് അടിയുടുപ്പുകൾ വികസിപ്പിച്ചത്. 

നടുവേദന ഉള്ളപ്പോൾ മാത്രം ഉപയോഗിച്ചാൽ മതിയാകും. രണ്ടു ഭാഗങ്ങളുള്ള ഉടുപ്പിന്റെ പിൻഭാഗത്തു ഘടിപ്പിച്ചിട്ടുള്ള റബർ വള്ളിയാണു നടുവേദന കുറയ്ക്കാൻ സഹായിക്കുംവിധം പ്രവർത്തിക്കുക.

വേദന ഇല്ലാത്തപ്പോൾ ഇതു നിർത്തിവയ്ക്കാനും കഴിയും. ഫോൺആപ് ഉപയോഗിച്ചും പ്രവർത്തനം നിയന്ത്രിക്കാം.

Read More:  ആരോഗ്യവാർത്തകൾ