Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർമരോഗങ്ങളകറ്റാൻ കടലിൽ ഒന്നു കുളിച്ചാലോ?

kadalakuli1 ചിത്രം: രാഹുൽ ആർ പട്ടം

ശരീരം ആരോഗ്യത്തോടെ നിലനിർത്താനും ചർമസംരക്ഷണത്തിനും കുളി എത്രത്തോളം പ്രധാനമാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. പ്രകൃതിയിലുള്ള സകല ജീവജാലങ്ങളും അവരുടേതായ രീതിയിൽ കുളിക്കുന്നുമുണ്ട്. അതുപോലെ ഒന്നാണ് കടൽക്കുളിയും. വെറുതേ കടലിലിറങ്ങി തിരമാലകളോടു മത്സരിച്ച്, അവയെ മുട്ടിയുരുമ്മി, ഓടി കരയ്ക്കു കയറി, വീണ്ടും കടലിലേക്കിറങ്ങി കുളിക്കുന്നതല്ല,  ചർമരോഗങ്ങൾ അകറ്റണമെങ്കിൽ അമാവാസി ദിനത്തിൽ കടലിലിറങ്ങി കുളിക്കണം. അതെങ്ങനെയെന്നല്ലേ...

kadalakuli2 ചിത്രം: രാഹുൽ ആർ പട്ടം

ചിങ്ങമാസത്തിലെ അമാവാസി ദിവസമാണ് കടൽക്കുളി. തീർഥ അമാവാസിദിനത്തിലെ കടലിലെ കുളി ത്വക്ക് രോഗങ്ങളെ അകറ്റുന്നുവെന്നു വിശ്വാസം. കാസർകോട് മുതൽ കർണാടകയിലെ സോമേശ്വരം, ഗോകർണം വരെയുള്ളവർ തീർഥ അമാവാസി ആചരിക്കുന്നുണ്ട്. 

kadalakuli3 ചിത്രം: രാഹുൽ ആർ പട്ടം

തുളുനാടിന്റെ ഉത്സവമായാണ് തീർഥ അമാവാസിയെ കരുതുന്നത്. രാവിലെ കടൽ തീരത്തിനടുത്തുള്ള  ക്ഷേത്രങ്ങളിലെ പൂജാരിമാർ പൂജകൾ നടത്തി കടലിൽ പാലൊഴിച്ച് കുളിക്കാനാരംഭിക്കുന്നു. വെറ്റിലയും അടക്കയും ഒരു രൂപയും തലയിൽ ഉഴിഞ്ഞ് കടലിൽ എറിഞ്ഞാണ് കടലിൽ കുളി ആരംഭിക്കുന്നത്. നൂറുകണക്കിനു സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും കടലിൽ കുളിക്കാനെത്തും. പിന്നീട് വീട്ടിലെത്തി വിഭവ സമൃദ്ധമായ ഭക്ഷണമുണ്ടാക്കുന്നു. 

kadalakuli4 ചിത്രം: രാഹുൽ ആർ പട്ടം

കടൽ കാണുമ്പോൾ കുളിക്കണമെന്ന് ആഗ്രഹം തോന്നാത്തവരുണ്ടാകില്ല. ഇനി മുതൽ തീർഥ അമാവാസി ദിനത്തിൽ കടലിൽ പോയി ആവോളം ആസ്വദിച്ച് ആ കുളി അങ്ങട് കുളിച്ചോളൂ....

kadalakuli5 ചിത്രം: രാഹുൽ ആർ പട്ടം
kadalakuli6 ചിത്രം: രാഹുൽ ആർ പട്ടം