Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടയ്ക്കിടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ടോ?

tiredness

എന്തെങ്കിലും ജോലി തുടർച്ചയായി ചെയ്യുന്നതിനിടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടാറുണ്ടോ? ഇടയ്ക്കിടെ ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ടോ? എങ്കിൽ നിങ്ങൾ കഴിക്കുന്ന ആഹാരത്തിൽ വേണ്ടത്ര മഗ്നീഷ്യം അടങ്ങിയിട്ടില്ലെന്നതാവാം കാരണം. 

മഗ്നീഷ്യം ധാരാളമായി അടങ്ങിയ പദാർഥങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. പേശികള്‍ അനായാസമായി പ്രവർത്തിക്കുന്നതിനും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നതിനും ഇതുപകരിക്കുന്നു. കുട്ടികൾക്ക് വളർച്ചയുടെ ഘട്ടത്തിലും സ്ത്രീകൾക്ക് ആർത്തവസമയത്തും മഗ്നീഷ്യം അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. 

∙ഡാർക് ചോക്ക‍്‍ലേറ്റ് എല്ലാദിവസവും ഒരു ചെറിയ കഷ്ണം കഴിക്കാം. ധാരാളമായി മഗ്നീഷ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് പാലിൽ ചേർത്തു നൽകുന്നത് ഇരട്ടി ഗുണം ചെയ്യും. അമിതവണ്ണമുള്ളവർ ഒഴിവാക്കുക

∙ഇലക്കറികൾ ദിവസവും ആഹാരക്രമത്തിൽ ഉൾപ്പെടുത്താം. തോരനാക്കി ചോറിനൊപ്പം കഴിക്കുന്നതാണു നല്ലത്. രാസകീടനാശിനി തളിച്ച ഇലക്കറികൾ ഉപ്പിട്ടവെള്ളത്തിൽ കഴുകിവാരി മാത്രം ഉപയോഗിക്കുക

∙എല്ലാദിവസവും ഊണിനൊപ്പം മീൻ കറിവച്ചു കഴിക്കുന്നത് ശീലമാക്കാം. ചെറുമൽസ്യങ്ങൾ ആണു കൂടുതൽ നല്ലത്. വറുത്തു കഴിക്കുന്നത് ഒഴിവാക്കാം

∙എല്ലാദിവസവും ഒരു കൈക്കുടന്ന നട്സ് കഴിക്കാൻ മറക്കരുത്. കപ്പലണ്ടി മുതൽ ബദാം വരെ ഇതിൽ ഉൾപ്പെടുത്താം. പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഉത്തമം.

ആർത്തവവിരാമം വന്ന സ്ത്രീകൾക്കുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് മഗ്നീഷ്യം ധാരാളമായി കലർന്ന ഭക്ഷണം ശീലമാക്കണം. എല്ലാദിവസവും മഗ്നീഷ്യം അടങ്ങിയ ഒരു ഭക്ഷണമെങ്കിലും കുട്ടികളുടെ ടിഫിൻബോക്സിൽ വയ്ക്കാം.