Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പികുടിയും എയ്ഡ്സ് രോഗവും

coffee

ദിവസം മൂന്നു കപ്പ് കാപ്പി കുടിക്കുകയും പുകവലിക്കാതിരിക്കുകയും ചെയ്യുന്നത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി വൈറസ് ഇവ ബാധിച്ചവരിൽ മരണനിരക്ക് പകുതിയായി കുറയ്ക്കും. എച്ച്ഐവിയും ഹൈപ്പറ്റൈറ്റിസ് സി(HCV)യും ബാധിച്ച രോഗികൾക്ക് കരൾ രോഗവും ഹൃദയസംബന്ധമായ രോഗങ്ങളും അർബുദവും വരാനുള്ള സാധ്യത കൂടുതലാണ്.

എച്ച്ഐവി, എച്ച്സിവി ബാധിച്ചവർ ദിവസവും മൂന്നു കപ്പ് കാപ്പി കുടിക്കുന്നത് എല്ലാത്തരം കാരണങ്ങളാലുമുള്ള മരണത്തിൽ നിന്ന് സംരക്ഷണമേകുമെന്ന് ഗവേഷകർ. എച്ച്ഐവി അണുബാധ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് സിക്കും ഫൈബ്രോസിഡിനും സീറോസിസിനും കാരണമാകും.

കാപ്പിക്ക് ആന്റി ഇൻഫ്ലമേറ്ററി കഴിവുകളും കരളിനെ സംരക്ഷിക്കാനുള്ള ഗുണങ്ങളുമുണ്ട്. കാപ്പിയിലടങ്ങിയ പോളിഫിനോളുകളാണ് നീർവീക്കം കുറച്ച് കരളിനെ സംരക്ഷിക്കുന്നത്.

എച്ച്ഐവിയും എച്ച്സിവിയും ബാധിച്ച 1828 പേരിൽ അഞ്ചുവർഷത്തെ തുടർ പഠനം നടത്തി. പഠനം തുടങ്ങിയ കാലയളവിൽ നാലിൽ ഒരാൾ വീതം ദിവസം മൂന്നു കപ്പ് കാപ്പി വീതം കുടിക്കുന്നവരായിരുന്നു. 5 വർഷം കൊണ്ട് 77 പേർ മരണമടഞ്ഞു. ഹെപ്പറ്റൈറ്റിസ് സി രോഗത്തിൽ നിന്നും മുക്തി നേടിയവരിൽ മരണനിരക്ക് 80 ശതമാനം കുറവായിരുന്നു.

കാപ്പി കുടിക്കുന്നതു മൂലം മരണനിരക്ക് അൻപതു ശതമാനം കുറയുന്നതായി പഠനത്തിൽ കണ്ടു. പുകവലിക്കുക, ഒന്നിലധികം പങ്കാളികൾ ഇല്ലാതിരിക്കുക തുടങ്ങിയ ഘടകങ്ങളും കണക്കിലെടുത്തു. ഫ്രാൻസിലെ എയ്ക്സ് മാർസെയ്ൽ സർവകലാശാല ഗവേഷകർ നടത്തിയ പഠനം ഹെപ്പറ്റോളജി ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More : ആരോഗ്യവാർത്തകൾ, ആരോഗ്യ മാഗസിൻ