Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമാകാം, ഉന്മേഷത്തോടെ...

old-age

ഒരു വയോജനദിനം കൂടി കടന്നുപോകുമ്പോൾ ഓർത്തുവയ്ക്കാം ഈ ആരോഗ്യമന്ത്രങ്ങൾ

1. വയോജനങ്ങൾക്ക് ഉറക്കം വളരെ പ്രധാനം. എട്ടു മണിക്കൂർ ഉറങ്ങണം. ടിവി കാണുന്നതിന്റെ ദൈർഘ്യം കുറയ്ക്കുക. 

2. ദിവസം പല സമയങ്ങളിലായി 45 മിനിറ്റ് നടക്കാം. മാനസിക വ്യായാമവും അനിവാര്യം. സുഹൃത്തുക്കളുമായി സംസാരിക്കുക. വായിക്കുക. ചെസ് കളിക്കാനും പദപ്രശ്നം പൂരിപ്പിക്കാനുമൊക്കെ ഇഷ്ടമുള്ളവർക്ക് അതുമാകാം. ഓർമക്കുറവിനെ തടയാൻ ഇവ സഹായിക്കും. 

3. തുടർച്ചയായി ഒരുമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കരുത്. ഇടയ്ക്ക് എഴുന്നേൽക്കുക, നടക്കുക. 

4. ഒരു രോഗവുമില്ലെങ്കിലും മൂന്നോ നാലോ മാസത്തിൽ ഒരിക്കൽ കുടുംബഡോക്ടറെ കാണണം. വർഷത്തിൽ രണ്ടു പ്രാവശ്യം ഹെൽത്ത് ചെക്ക് അപ്. 

5. ഇൻഫ്ലുവൻസ, ന്യൂമോണിയ വാക്സിനുകൾ, 50 വയസ്സിനു ശേഷം നൽകുന്ന ഹെർപിസ് സോസ്റ്റർ തുടങ്ങിയ പ്രതിരോധ കുത്തിവയ്പുകൾ (അഡൽറ്റ് വാക്സിനേഷൻ) കൃത്യമായ ഇടവേളകളിൽ എടുക്കുക. 

6. കാൻസർ സാധ്യതകൾ കണ്ടെത്താനുള്ള പരിശോധനകൾ നടത്തുക. 

7. ആരോഗ്യകരമായ ലൈംഗിക ജീവിതം ഉറപ്പാക്കുക. 

8. കാഴ്ചയും കേൾവിയും കുറയുന്ന ഘട്ടമെത്തിയതിനു ശേഷം ചികിൽസ തേടരുത്. അതിനു മുൻപുതന്നെ പരിശോധനകൾ നടത്തുക. 

9. സ്വന്തം ചികിൽസയ്ക്കു വേണ്ടിയുള്ള പണം യൗവന കാലത്തുതന്നെ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക. 

10. പല വയോജനങ്ങളും പേരക്കുട്ടികളെ നോക്കുന്ന തിരക്കിലാണിപ്പോൾ. മാനസിക ഉല്ലാസത്തിന് ഇതു നല്ലതാണെങ്കിലും അച്ഛനും അമ്മയ്ക്കും പ്രായമായെന്ന ബോധ്യം മക്കൾക്കുണ്ടാകണം. അതനുസരിച്ചാകണം അവരോടുള്ള പെരുമാറ്റം. 

11. പ്രായമാകുകയെന്നതു ജീവിതത്തിന്റെ ഭാഗമാണ്. ബാല്യവും കൗമാരവും യൗവനവും പോലെ ഈ ഘട്ടവും ആസ്വദിക്കാനാകണം. ഇതിനായി സ്വയം ശ്രമിക്കുന്നതിനൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പരിഗണനയും അത്യാവശ്യം.

ഡോ. ജോതിദേവ് കേശവദേവ്, 

കൺസൽറ്റന്റ്, ജെറിയാട്രിക്സ് ആൻഡ് ഡയബറ്റിസ്. 

ജോതിദേവ്സ് ഡയബറ്റിസ് റിസർച് സെന്റർ, തിരുവനന്തപുരം