Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദ്ദമോ? ശീലമാക്കാം ‘ഡാഷ് ഡയറ്റ്’

blood-pressure

ഇടയ്ക്കിടെ തലചുറ്റൽ അനുഭവപ്പെടാറുണ്ടോ? തലവേദന, ഉത്കണ്ഠ ഇവ നിങ്ങളെ അലട്ടാറുണ്ടോ? രക്താദിമർദവും അനുബന്ധ പ്രശ്നങ്ങളുമാകാം ഇതിനു കാരണം. ഈ അവസ്ഥ മാറാൻ സോഡിയം കുറഞ്ഞ ഭക്ഷണം നിങ്ങളെ സഹായിച്ചേക്കാം.

സോഡിയം കുറഞ്ഞ ഭക്ഷണവും ഡാഷ് ഡയറ്റും ഹൃദയ ധമനികളിലെ രക്തസമ്മർദം ഉയർന്ന അവസ്ഥയായ രക്താതിമർദം (hypertension) കുറയ്ക്കാൻ സഹായിക്കുമെന്നു പഠനം.

പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് നീക്കിയതോ, കൊഴുപ്പ് കുറഞ്ഞതോ ആയ പാലുൽപ്പന്നങ്ങൾ, മുഴുധാന്യങ്ങൾ, പൗൾട്രി, പയർവർഗങ്ങൾ, വിത്തുകൾ, അണ്ടിപ്പരിപ്പുകൾ ഇവ മതിയായ അളവിൽ അടങ്ങിയ ഭക്ഷണമാണ് ഡാഷ് ഡയറ്റ് (Dash Diet). ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും ഇതു സഹായിക്കും.

ബോസ്റ്റണിലെ ബേത്ത് ഇസ്രയേൽ മെഡിക്കൽ സെന്ററിലെ സ്റ്റീഫൻ ജുറി ഷെക്കിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഉയർന്ന സിസ്റ്റോളിക് പ്രഷറുള്ള 412 മുതിർന്നവർക്ക് നാലാഴ്ചക്കാലം സോഡിയം കുറഞ്ഞ ഭക്ഷണമോ ഡാഷ് ഡയറ്റോ നൽകി. രക്തസമ്മർദത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ നാലു ഗ്രൂപ്പുകളായി തിരിച്ചു. രക്തസമ്മർദം 130 mm Hg യിൽ കുറഞ്ഞവർ, 130 നും 139 നും ഇടയിൽ ഉള്ളവർ 140 mm Hg ക്കും 159 mm Hg ക്കും ഇടയിലുള്ളവർ, 150 നു മുകളിൽ ഉള്ളവർ എന്നിങ്ങനെ.

സോഡിയം കുറയ്ക്കാതെ ഡാഷ് ഡയറ്റ് മാത്രം ശീലിച്ചവരിൽ സിസ്റ്റോളിക് പ്രഷർ കുറഞ്ഞതായി കണ്ടു. എന്നാൽ രണ്ടും ചേർന്ന ഭക്ഷണരീതി അതായ‌ത് സോഡിയം കുറഞ്ഞതും ഡാഷ് ഡയറ്റും ശീലമാക്കിവരിൽ സോഡിയം കൂടുതലുള്ള സാധാരണ ഭക്ഷണം ശീലമാക്കിയവരെ അപേക്ഷിച്ച് രക്തസമ്മർദം കുറഞ്ഞതായി കണ്ടു. കലിഫോർണിയയിൽ നടന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷനിൽ അവതരിപ്പിച്ച പഠനമാണിത്.

Read More : Health News