Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായാധിക്യത്തെ  അവഗണിക്കാൻ ചില വഴികൾ

oldage

പ്രായമേറുന്നതോടെ പൊതുവേ ആളുകള്‍ അലസരായി മാറുകയാണ് പതിവ്. ചിലര്‍ പ്രായാധിക്യം കൊണ്ടുള്ള അവശതകള്‍ കാരണം സാധാരണജീവിതത്തില്‍ നിന്നും അകലുമ്പോള്‍ മറ്റു ചിലര്‍ ഇനിയുള്ള കാലം വിശ്രമത്തിനായി നീക്കിവയ്ക്കും. എന്നാല്‍ ചിലരെ കണ്ടിട്ടില്ലേ. പ്രായമായാലും എപ്പോഴും ചുറുചുറുക്കോടെ ഓടി നടക്കും. അവരെ കണ്ടാല്‍ ചെറുപ്പക്കാര്‍ വരെ മാറിനില്‍ക്കേണ്ടി വരുമെന്ന് അറിയാതെയെങ്കിലും നമ്മള്‍ പറഞ്ഞു പോകും.

ഈ ചുറുചുറുക്കിന്റെ പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ? 63 നും  99 നുമിടയില്‍ പ്രായമുള്ള ഏകദേശം 6000 സ്ത്രീകളില്‍ നടത്തിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പ്രായമേറിയ സ്ത്രീകളെ സംബന്ധിച്ചുള്ള ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

വാര്‍ധക്യമായാലും വെറുതെ ഒതുങ്ങിക്കൂടാതെ ചെറിയ ചെറിയ ജോലികളില്‍ വ്യാപൃതരാകുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യമേറെയാണെന്ന് ഈ പഠനം പറയുന്നു. 

ദിവസം മുപ്പതു മിനിറ്റ് നേരം ചെറുജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത 39 ശതമാനം കുറവാണ്. 

തുണികള്‍ മടക്കിവയ്ക്കുക, തൂക്കുക, തുടയ്ക്കുക തുടങ്ങി നടത്തം മുതല്‍ സൈക്ലിങ് വരെ ഈ പ്രായഗണത്തില്‍ പെടുന്നവർക്ക് ചെയ്യാന്‍ കഴിയുന്നവയാണ്. ഇങ്ങനെയുള്ള ചെറിയ അധ്വാനങ്ങള്‍ അവര്‍ക്ക് മാനസികമായും ആക്റ്റീവ് ആയിരിക്കാന്‍ സഹായിക്കുന്നു. ഈ പഠനത്തിനു അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്‌ ആന്‍ഡ്‌ ഹ്യൂമന്‍ സര്‍വിസിന്റെ അംഗീകാരവും ലഭിച്ചിരുന്നു.

Read More : Health News