Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനസംഹാരികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

Pain killers

ചെറിയ ഒരു വേദന വരുമ്പോൾത്തന്നെ വേദനസംഹാരികളെ ആശ്രയിക്കുന്നവർ അറിയാൻ. ഈ ശീലം നിങ്ങളെ കൊണ്ടെത്തിക്കുന്നത് പൊണ്ണത്തടിയിലേക്കും ഉറക്കമില്ലായ്മയിലേക്കുമാണ്. 

വേദനസംഹാരികൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. യുകെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വേദനസംഹരികൾ ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് പഠനം നടത്തിയത്. 

EGabapentin, Pregabilin, Opiates തുടങ്ങിയ വേദനസംഹാരികളുടെ ഉപയോഗം പൊണ്ണത്തടിക്കുള്ള സാധ്യത ഇരട്ടിയാക്കിയെന്ന് പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കാർഡിയോ–മെറ്റബോളിക് ഹെൽത്ത്, കാർഡിയോവാസ്കുലാർ രോഗങ്ങളും ജീവശാസ്ത്രവും തമ്മിലുള്ള പരസ്പരബന്ധം എന്നിവ ഗവേഷകർ വിലയിരുത്തി.

ബോഡി മാസ് ഇൻഡക്സ്, ഇടുപ്പളവ്, രക്തസമ്മർദം എന്നിവയും നിരീക്ഷണവിധേയമാക്കി. മൈഗ്രേൻ, ഡയബറ്റിക് ന്യൂറോപ്പതി, നടുവേദന എന്നീ രോഗാവസ്ഥകളും പഠനത്തിൽ ഉൾപ്പെട്ടു. 

പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് കുറഞ്ഞ കാലയളവിേക്കു മാത്രമേ വേദനസംഹാരികൾ നൽകാവൂ എന്നു ഗവേഷകർ പറയുന്നു.

Read More : Health Magazines