Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഖംകടി ശീലമുള്ളവർ സൂക്ഷിക്കുക; ഈ രോഗങ്ങളും നിങ്ങളോടൊപ്പമുണ്ട്

nail-biting

പ്രായഭേദമന്യേ മിക്കവരിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കൽ. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലരെ വാർധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല. 

വിരസതയും സമ്മർദവുമാണ് നഖംകടിക്കു പിന്നിലെ പ്രധാന കാരണം. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്കു തള്ളിവിടുന്നുണ്ട്. ഒബെസീവ് കംപൾസീവ് ഡിസോർഡർ(OCD) എന്ന മാനസികാവസ്ഥയാണ് ഈ ശീലത്തിനു പിന്നിലെന്നാണ് ഗവേഷകർ പറയുന്നത്. ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, ഒപ്പോസിഷണൽ ഡിഫിയന്റ് ഡിസോർഡർ(ODD), ഉത്കണ്ഠ, ഉറക്കത്തിൽ മൂത്രമൊഴിക്കുക എന്നിവ കുട്ടികളിലെ നഖംകടിക്കു പിന്നിലെ കാരണങ്ങളാണ്. എന്തു കാരണം കൊണ്ടായാലും നഖംകടി ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നതാണ്. നഖംകടിക്കു പിന്നാലെ വരുന്ന ചില രോഗാവസ്ഥകളെ അറിയാം

∙ അണുബാധ

സാൽമോണല്ല, ഇ–കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലെത്തുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. കൈവിരലുകളെക്കാൾ രണ്ടിരട്ടി വൃത്തികേടാണ് നഖങ്ങളിൽ. ഇവയുടെ ശുചിത്വം നിലനിർത്താനും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ പകർച്ചവ്യാധിക്കു കാരണക്കാരായവരെ കൈമാറ്റം ചെയ്യാനും ഇവയ്ക്കു സാധിക്കുന്നു.

∙ നഖചുറ്റ്

നഖത്തിനു ചുറ്റുമുണ്ടാകുന്ന അണുബാധയായ Paronychia നഖംകടി ശീലമുള്ളവരിൽ കണ്ടുവരുന്നുണ്ട്. നഖം കടിക്കുമ്പോൾ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികൾ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും കടക്കുന്നു. ഇത് വിരലിൽ നീരുവീക്കം ഉണ്ടാകാനും  ചുവക്കുന്നതിനും നഖത്തിനു ചുറ്റും പഴുപ്പു കെട്ടുന്നതിനും നഖചുറ്റിനും കാരണാകുന്നു. 

∙ അരിമ്പാറ

സ്ഥിരമായി നഖം കടിക്കുന്നവരിൽ കണ്ടുവരുന്ന മറ്റൊന്നാണ് അരിമ്പാറ പോലുള്ളവ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് ഇതിനു കാരണമാകുന്നത്. നഖം കടിക്കുമ്പോൾ ഇവ വായ്ക്കുള്ളിലും ചുണ്ടിലുമൊക്കെ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.

∙ ദന്തപ്രശ്നങ്ങൾ

പല്ലിന്റെ താഴത്തെയും മുകളിലത്തെയും നിരകൾ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു. യഥാസ്ഥാനത്തു നിന്നു പല്ല് മാറിപ്പോകാനും ആകൃതി വ്യത്യാസത്തിനും വളർച്ച എത്തുന്നതിനു മുന്നേ കൊഴിയുന്നതിനും ബലമില്ലാതാകുന്നതിനും നഖംകടി കാരണമാകാം.

∙ ചർമം വരണ്ടതാക്കുന്നു

നഖം കടി ചർമത്തെ വരണ്ടതാക്കുകയും തെറ്റായ രീതിയിൽനഖം ഇളക്കുന്നതിനു കാരണമാകുകയും ചെയ്യും. ഇത്തരം ശീലമുള്ളവർ പല്ലുപയോഗിച്ചായിരിക്കും വളർന്നുവരുന്ന നഖം മുറിക്കുക. ഇതുമൂലം പലപ്പോഴും മുറിവുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

∙ ഹെപ്പറ്റൈറ്റിസ്

പനിക്കും ജലദോഷത്തിനുമൊക്കെ കാരണമാകുന്ന രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുന്നതിന് ഈ ശീലം കാരണമാകും. ഹെപ്പറ്റൈറ്റിസ് പോലുള്ള മാരകാവസ്ഥകളിലേക്കും ഇവ കൊണ്ടെത്തിക്കാം.

Read More : Health News