Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുകൾ നൽകുന്ന ഈ സൂചനകൾ നിസ്സാരമാക്കല്ലേ...

eye-disease

കണ്ണുകൾ സാധാരണ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. എന്നാൽ കണ്ണുകൾ പല രോഗങ്ങളുടെ സൂചനകളും നമുക്കു തരുന്നു.

∙ കണ്ണുകളിലെ മഞ്ഞപ്പാടുകൾ

കണ്ണുകളിൽ മഞ്ഞ അടയാളങ്ങൾ ഉണ്ടെങ്കിൽ അതൊരുപക്ഷേ ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണമാവാം. പ്രമേഹം മൂലം കണ്ണുകളെ ബാധിക്കുന്ന ഒരു രോഗമാണിത്. ഇത് കണ്ണുകളുടെ സ്വതന്ത്രമായ ചലനത്തെ ദോഷകരമായി ബാധിക്കുന്നു.

∙ മങ്ങലേറ്റ കണ്ണുകൾ

കണ്ണിനും കാഴ്ചയ്ക്കും മങ്ങലേറ്റിട്ടുണ്ടെങ്കിൽ അത് തിമിരത്തിന്റെ ലക്ഷണമായിരിക്കും. തിമിരം വാർധക്യത്തിന്റെ മാത്രം അസുഖമാണെന്നാണ് പൊതുവെയുളള ഒരു ധാരണ. എന്നാൽ ഇതിപ്പോൾ ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ചെറുപ്പക്കാരിലെ തിമിരം വളരെ മോശമായ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.

∙ ഉറക്കം തൂങ്ങിയ കണ്ണുകൾ

ചിലരുടെ കണ്ണുകൾ എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുന്ന പോലെ നിർജീവമായി  തോന്നാം. ഇതിനു കാരണം ശക്തി ക്ഷയിച്ച കണ്ണുകളിലെ മസിലുകളാണ്. ഇത്തരക്കാർക്ക് അർബുദവും പക്ഷാഘാതവും വരാനുള്ള സാധ്യത ഏറെയാണ്. കണ്ണിനിരുവശവും തൂങ്ങിക്കിടക്കുന്നുവെങ്കിൽ ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ നമ്മുടെ ശരീരം തന്നെ നശിപ്പിക്കുന്ന ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആകാനാണ് സാധ്യത.

∙ ചുവന്ന പൊട്ടുകൾ

കണ്ണുകളിൽ ചുവപ്പുനിറത്തിലുള്ള പൊട്ടുകൾ കാണുന്നുവെങ്കിൽ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ രക്തധമനികളുടെ സങ്കോചത്തെയാണ്. രക്തസമ്മർദം കൂടുന്തോറും ചെറിയ രക്തക്കുഴലുകൾ അപകടകരമാം വിധം ചുരുളുകയും കൂടിപ്പിണയുകയും ചെയ്യുന്നു. ഹൃദയസ്തംഭനമോ സ്ട്രോക്കോ വരാനുള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.

Read More : Health News