Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുവിധു നാളിലെത്തിയ ബ്ലീഡിങ് തകർത്തത് ഈ 29കാരിയുടെ ജീവിതം

thalitha

വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹത്തിലെത്തിയപ്പോള്‍ ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ സന്തോഷവതിയായിരുന്നു താലിതാ സര്‍ജിയന്റ്റ് എന്ന 29 കാരിയും. വെസ്റ്റ് സസെക്സ് സ്വദേശിയായ താലിതയുടെയും നഴ്സ് ആയ മാത്യുവിന്റെയും വിവാഹം 2016 ഒക്ടോബറിലായിരുന്നു. കുടുംബാംഗങ്ങങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരായ ഇവര്‍ അടുത്ത ദിവസം മധുവിധു ആഘോഷിക്കാനായി അമേരിക്കയിലേക്ക്‌ പറന്നു. ലാസ്‌വേഗാസ്, ഹവായി, സാന്‍ഫ്രാന്‍സിസ്കോ തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം.

എന്നാല്‍ സന്തോഷകരമായ ആ നാളുകള്‍ക്കു നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാന്‍ ഫ്രാന്‍സിസ്കോയില്‍ എത്തിയപ്പോഴാണ് താലിത തനിക്ക് ബ്ലീഡിങ് ആരംഭിച്ചതായി മനസ്സിലാക്കിയത്. ഇത് ആര്‍ത്തവമായിരിക്കും എന്നായിരുന്നു താലിത കരുതിയിരുന്നത്.  മധുവിധുവിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ ഇത് ആലോസരമായെങ്കിലും മാത്യുവും താലിതയും തങ്ങളുടെ പുതുജീവിതം ആഘോഷിക്കുകയായിരുന്നു. 

ലാസ്‌വേഗാസില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴാണ് താലിതയ്ക്ക് അസ്വാഭാവികമായി എന്തോ അനുഭവപ്പെട്ടത്. ബാത്ത്റൂമില്‍ എത്തിയ അവള്‍ക്ക് തലച്ചുറ്റുന്നത് പോലെ തോന്നി. ബാത്ത്റൂമും അവളുടെ വസ്ത്രങ്ങളുമെല്ലാം രക്തമയം. ഒരു കൊല നടന്ന പോലെ അവിടെ രക്തം തളംകെട്ടാന്‍ തുടങ്ങി. ഭയന്നു പോയെങ്കിലും വിവാഹത്തിന്റെ തിരക്കുകളും മറ്റുമായി വല്ലാതെ അലഞ്ഞത് കൊണ്ടാകും ആര്‍ത്തവദിനങ്ങളില്‍ ഇത്രയും രക്തസ്രാവം ഉണ്ടായതെന്ന് അവള്‍ ആശ്വസിച്ചു.  തിരികെ മുറിയില്‍ വന്നപ്പോഴേക്കും രക്തസ്രാവം കുറഞ്ഞതിനാല്‍ താലിത ഈ സംഭവം മറക്കുകയും ചെയ്തു. 

എന്നാല്‍ അടുത്ത ദിവസവും ഇതാവര്‍ത്തിച്ചതോടെ അവള്‍ക്കു ഭയമായി. തുടർന്ന് അമ്മയുടെ നിർദ്ദേശപ്രകാരം യുകെയിലുള്ള ജനറൽ ഡോക്ടറെ കണ്ടു. അദ്ദേഹം ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കി താലിതയെ സമാധാനിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷവും പ്രശ്നങ്ങള്‍ തുടര്‍ന്നാല്‍ ഉടന്‍ വരാനും പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ക്കു മാറ്റമുണ്ടായില്ല. ഒരാഴ്ചയ്ക്കു ശേഷം താലിതയെ അള്‍ട്രാസൗണ്ട് സ്കാനിങിന് വിധേയമാക്കി. ഇതില്‍ താലിതയുടെ സെര്‍വിക്സ് ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ കണ്ടു. തുടര്‍ന്ന്  കൊളോപ്സ്കോപിയ്ക്ക് colposcopyക്ക്  വിധേയയാക്കി. 

ഡിസംബര്‍  24 നായിരുന്നു അതിന്റെ റിസള്‍ട്ട് കയ്യിലെത്തിയതെന്നു താലിത ഓര്‍ക്കുന്നു. വിവാഹം കഴിഞ്ഞ ആദ്യത്തെ ക്രിസ്മസ്, എല്ലാവരും സന്തോഷത്തോടെ കഴിയുന്ന ആ രാത്രിയില്‍ തന്റെ ജീവിതം മാറിമറിയുകയായിരുന്നു. ഇതുപോലൊരു ഡിസംബര്‍ മാസത്തിലായിരുന്നു മാത്യു പ്രണയം അവളോടു പറഞ്ഞതെന്നു താലിത വേദനയോട് ഓര്‍ക്കുന്നു.

 7cm ഓളം വളര്‍ച്ചയുള്ള ട്യൂമര്‍ ആണ് താലിതയുടെ സെര്‍വിക്സില്‍ കണ്ടെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിന്റെ രണ്ടാം സ്റ്റേജിലായിരുന്നു താലിത. ഈ വാര്‍ത്ത‍ മാതാപിതാക്കള്‍ളെയും  മാത്യുവിനെനും  ഇടിത്തീ പോലെയാണ് വന്നു മൂടിയതെന്നു അവള്‍ പറയുന്നു. 

ഗില്‍ഡ്ഫ്രോഡിലെ സെന്റ്‌ ലൂക്സ് കാന്‍സര്‍ സെന്ററിലായിരുന്നു താലിത ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി തന്റെ അണ്ഡാശയങ്ങള്‍ നീക്കം ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത് വേദനയോടെയാണ് അവള്‍ കേട്ടത്. വിവാഹം കഴിഞ്ഞു വെറും രണ്ടാം മാസം ഒരു പെണ്‍കുട്ടി കേള്‍ക്കേണ്ടി വരുന്ന ഏറ്റവും ദുഃഖകരമായ വാര്‍ത്തയായിരുന്നു അതെന്നു അവള്‍ പറയുന്നു. തനിക്കു ഇനിയൊരിക്കലും ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് അവളെ തളര്‍ത്തുക തന്നെ ചെയ്തു. എന്നാല്‍ മാത്യുവിന്റെ സ്നേഹവും പരിചരണവും അവള്‍ക്കു താങ്ങായി.

പിന്നെ ചികിത്സയുടെ നാളുകളായിരുന്നു.  ശസ്ത്രക്രിയ, കീമോ, റേഡിയേഷന്‍, ബ്രാഞ്ച് തെറാപ്പി അങ്ങനെ നാളുകള്‍ കടന്നു പോയി. മൂന്നു മാസങ്ങള്‍ക്കു ശേഷം താലിതയുടെ ട്യൂമര്‍ ഭേദമായെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു എന്നാല്‍ അപ്പോഴേക്കും കാന്‍സര്‍ കോശങ്ങള്‍ അവളുടെ മാറിടത്തിലും വയറ്റിലേക്കും പടര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെയും ചികിത്സകള്‍ തുടര്‍ന്നു.

 ഒടുവില്‍ ഈ വർഷം ജൂലൈയിൽ ഡോക്ടര്‍മാര്‍ ആ  സത്യം അവളോട്ു പറഞ്ഞു. ഇനി ചികിത്സകള്‍ കൊണ്ട് ഫലമില്ലെന്ന്.  ആ അവസ്ഥയോട്‌ പൊരുത്തപ്പെടാന്‍ തന്നെ തനിക്കും മാത്യുവിനും നാളുകള്‍ വേണ്ടി വന്നെന്ന് അവള്‍ പറയുന്നു. 

സാവകാശം താന്‍ ജീവിതത്തെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിച്ചെന്ന് താലിത പറയുന്നു. മാത്യുവിനെ താന്‍ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി, തങ്ങള്‍ പോകാന്‍ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളിലെക്കെല്ലാം അവര്‍ യാത്ര പോയി. എല്ലാത്തിനെയും പോസിറ്റീവായി കാണാനാണ് ഇപ്പോള്‍ശ്രമിക്കുന്നതെന്ന് താലിത പറയുന്നു. എന്തുകൊണ്ടാണ് 

ഇങ്ങനെ ഒരവസ്ഥ വന്നതെന്ന് ദൈവത്തോട് ചോദിക്കാറില്ലെന്നു താലിത പറയുന്നു. എന്തിനും ഒരു കാരണം ഉണ്ടാകുമെന്നവള്‍ വിശ്വസിക്കുന്നു. 

സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചു സ്ത്രീകള്‍ കൂടുതല്‍ ബോധവധികളാകണം. ലൈംഗികബന്ധത്തിനിടയിലെ വേദനയോ യോനിസ്രവങ്ങളിലെ മാറ്റങ്ങളോ ഒന്നും ശ്രദ്ധിക്കാതെ വിടരുത്. രണ്ടോ മൂന്നോ വര്‍ഷമാണ്‌ താലിതയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ ആയുസ്സ്.  അക്കാലമത്രയും സന്തോഷത്തോടെ കഴിയാനാണ് ഈ പെണ്‍കുട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. 

സെര്‍വിക്കല്‍ കാന്‍സര്‍ ഇവ സൂക്ഷിക്കുക 

സാധാരണ രോഗങ്ങള്‍ പോലെ തുടക്കത്തില്‍ കണ്ടെത്താന്‍ ഒരല്‍പം ബുദ്ധിമുട്ടുള്ള അവസ്ഥയാണ് സെര്‍വിക്കല്‍ കാന്‍സറിന്. അതുകൊണ്ടാണ് സ്ത്രീകള്‍ സെര്‍വിക്കല്‍ സ്ക്രീനിങ് അടിക്കടി നടത്തണം എന്നുപറയുന്നത്. 

യോനിയില്‍ രക്തസ്രാവം കാണുന്നതാണ് മിക്കപ്പോഴും ആദ്യ ലക്ഷണം. ലൈംഗികബന്ധത്തിനു ശേഷമാണ് ഈ രക്തസ്രാവം എങ്കില്‍ സൂക്ഷിക്കണം. ആര്‍ത്തവ സമയം അല്ലാതെയോ ആര്‍ത്തവവിരാമത്തിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവവും ശ്രദ്ധിക്കണം.

യോനീസ്രവങ്ങള്‍ക്ക് ഉണ്ടാകുന്ന നിറവ്യത്യാസം, ദുര്‍ഗന്ധം എന്നിവയും സൂക്ഷിക്കുക.

Read More : ആരോഗ്യവാർത്തകൾ