Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം എട്ടു മണിക്കൂറില്‍ താഴെയാണോ; എങ്കില്‍ വിഷാദരോഗം പിടികൂടാം

sleep

ആരോഗ്യമുള്ള ഒരാള്‍ ദിവസം എട്ടു മണിക്കൂര്‍ നേരം ഉറങ്ങണം എന്നാണു വൈദ്യശാസ്ത്രം പറയുന്നത്. നമ്മുടെ ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ ഉറക്കം വേണ്ടത്ര ലഭിക്കാതെ വരുന്നത് കടുത്തശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല മാനസികമായും ഒരാളെ പിടികൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നന്നായി ഉറങ്ങാന്‍ കഴിയുന്നവര്‍ക്ക് ഉറക്കം കുറവുള്ളവരെ അപേക്ഷിച്ചു ഊര്‍ജസ്വലതയും കൂടുതലാണ്. സ്ഥിരമായി എട്ടു മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരില്‍ വിഷാദരോഗം, ഉല്‍കണ്ഠ എന്നിവ കൂടുതലായിരിക്കുമെന്നു പഠനങ്ങള്‍ പറയുന്നു. നെഗറ്റീവായുള്ള ചിന്തകളില്‍ നിന്നും മനസ്സിനെ മാറ്റിയെടുക്കാന്‍ ഉറക്കം കുറവുള്ളവര്‍ക്ക് പലപ്പോഴും സാധിക്കാതെ വരും. ഇതാണ് വിഷാദരോഗത്തിലേക്ക് നയിക്കാനുള്ള ഒരു കാരണം. 

പ്രശ്നങ്ങളും ടെന്‍ഷനും എല്ലാവര്‍ക്കും ഉണ്ടാകുമെങ്കിലും ഉറക്കക്കുറവുള്ളവര്‍ക്ക് അവരുടെ മനസ്സിനെ പെട്ടന്ന് ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നും മാറ്റാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത്തരം ആളുകള്‍ക്ക് അവരുടെ മനസ്സിനെ പോസിറ്റീവ് ആയ ഒന്നിലേക്കും മാറ്റാന്‍ കഴിയാതെ വരികയും അവരുടെ ചിന്തകളില്‍ നെഗറ്റീവായ കാര്യങ്ങള്‍ മാത്രം നിറയുകയും ചെയ്യും– ബര്‍മിങ്ങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ മെരിടിറ്റ് കോള്‍സ് പറയുന്നു.  ഈ നെഗറ്റീവ് ചിന്തകളാണ് പലതരത്തിലെ മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. 

ഉറക്കത്തിന്റെ ആധിക്യവും സമയദൈര്‍ഘ്യവും ഓരോ മനുഷ്യരെയും എങ്ങനെയൊക്കെ ബാധിക്കുന്നു എന്നത് മെരിടിറ്റ് കോള്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വിശകലനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍

 അമിത  ഉല്‍കണ്ഠ,ടെന്‍ഷന്‍ തുടങ്ങിയ പ്രശ്നങ്ങളുള്ള രോഗികള്‍ക്ക് അവരുടെ ഉറക്കത്തിന്റെ ക്രമീകരണം ശരിയാക്കി ഒരു സ്ലീപ്‌ സൈക്കിള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് ചികിത്സയില്‍ പ്രയോജനം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

Read More : Health News