Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം: കൗമാരപ്രായം മുതൽ വേണം ജാഗ്രത !

diabetes day 2017

പണ്ടൊക്കെ പ്രമേഹരോഗം കൂടുതലായി കണ്ടുവന്നിരുന്നത് മധ്യവയസ്സിനോടനുബന്ധിച്ചായിരുന്നു. എന്നാൽ ഇന്ന് കൗമാരക്കാരിൽ വരെ പ്രമേഹം പിടിമുറുക്കിത്തുടങ്ങി.  ജീവിതശൈലിയും പാരമ്പര്യഘടകങ്ങളുമാണ് പ്രധാനവില്ലൻ. നേരത്തെയുള്ള പ്രമേഹബാധ ഒഴിവാക്കാൻ ഭക്ഷണശൈലിയിൽ ചില മുൻകരുതലുകൾ എടുത്താൽ മതിയെന്നാണ് ചെറുപ്പക്കാർക്കു ഡോക്ടർമാർ നൽകുന്ന പ്രധാന ഉപദേശം. 

∙എല്ലാദിവസവും ഒരു നേരത്തെ ഭക്ഷണം ഓട്സ് ആക്കി ശീലിക്കുക. ഓട്സ് തന്നെ പാലിൽ കുറുക്കിയോ, ഉപ്പുമാവ്, പുട്ട് രൂപത്തിലാക്കിയോ കഴിക്കാം. ഓട്സിനൊപ്പം സൈഡ് ഡിഷായി പച്ചക്കറികൾ വേണം തിരഞ്ഞെടുക്കാൻ

∙ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിന് വളരെ അത്യാവശ്യമാണ്. ദിവസവും ഊണിനൊപ്പം മൽസ്യം പാകപ്പെടുത്തി കഴിക്കുന്നത് നല്ലതാണ്. വറുത്തു കഴിക്കുന്നത് കഴിവതും ഒഴിവാക്കുക.

∙എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് എല്ലാ ദിവസവും ഒരു കൈക്കുമ്പിൾ ബദാം കഴിക്കുക. വെള്ളത്തിലിട്ട് കുതിർത്തിയ ശേഷം വേണം കഴിക്കാൻ

∙വിറ്റാമിൻ സിയുടെ കലവറയാണ് ഓറഞ്ച്. എല്ലാ ദിവസവും ഒരു ഓറഞ്ച് കഴിക്കാൻ മറക്കരുത്. അല്ലെങ്കിൽ നെല്ലിക്ക പച്ചയ്ക്കു കഴിക്കുന്നത് ശീലമാക്കിയാലും മതി. 

∙ചോക്ക്ലേറ്റ് അമിതമായി കഴിക്കരുത്. പക്ഷേ പ്രമേഹം പിടിപെടുന്നതിനു മുൻപ് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസവം ഡാർക്ക് ചോക്ക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. കഴിയുന്നതും രാത്രിനേരത്തെ ചോക്ക്ലേറ്റ് ഒഴിവാക്കണമെന്നു മാത്രം

∙നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം പ്രമേഹത്തെ പ്രതിരോധിക്കും.  ഇതിനായി ബീൻസ് പോലുള്ള പച്ചക്കറികൾ പച്ചയ്ക്കോ പാതിവേവിച്ചോ കഴിക്കുക. സാലഡ് രൂപത്തിൽ ഇവ പതിവായി കഴിക്കുന്നതാണ് നല്ലത്.

∙ഓരോ ദിവസവും ഉന്മേഷത്തോടെ തുടങ്ങാൻ ഒരു ഗ്രീൻ ടീ ശീലമാക്കാം. ഇത് പ്രമേഹസാധ്യത  കുറയ്ക്കും. ഗ്രീൻ ടീക്കു പകരം നാരങ്ങാനീര് ചേർത്ത് കട്ടൻ ചായ കഴിച്ചാലും മതി.

∙പാചകത്തിന് വെളിച്ചെണ്ണ ഉപയോഗം പരിമിതപ്പെടുത്തുക. പകരം ഒലീവ് ഓയിൽ, സൺ ഫ്ലവർ ഓയിൽ എന്നിവ ഉപയോഗിക്കാം. 

Read More : Health News