Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികത്തിൽ മൂലകോശങ്ങൾക്ക് എന്തു കാര്യം?

breast

സൗന്ദര്യത്തിന്റെ അഴകളവുകളിൽ സ്തനവലുപ്പം പ്രധാനമാണ്. അതുകൊണ്ടു തന്നെ വലുപ്പം കുറഞ്ഞ സ്തനങ്ങൾ ചിലർക്കു വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

പുരുഷന്മാർക്ക് ലിംഗവലുപ്പം കുറയുന്നതും മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കും ശാരീരിക ബന്ധത്തിലേർപ്പെടാൻ പോലും ചിലർക്ക് ഇത് മടിയുണ്ടാക്കും.

ഇതിനെല്ലാമുള്ള പരിഹാരം ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. സ്റ്റെം സെൽസ് അഥവാ മൂലകോശങ്ങൾ ഉപയോഗിച്ച് സ്തനവലുപ്പവും ലിംഗവലുപ്പവും കൂട്ടാമെന്നു ഗവേഷകർ പറയുന്നു.

വലിപ്പം കുറഞ്ഞ ലൈംഗികാവയവം

ശരീരത്തിൽ നിന്നെടുക്കുന്ന മൂലകോശങ്ങളും ലിപ്പൊ സെക്ഷൻ വഴി ശേഖരിക്കുന്ന കൊഴുപ്പും ചേർത്ത് ശസ്ത്രക്രിയ വഴി പുതിയ രൂപത്തിലുള്ള ലിംഗവും സ്തനവും സ്വന്തമാക്കാം. നിരവധി ശാരീരിക പ്രശ്നങ്ങൾക്കുള്ള ചികിത്സയിൽ സ്റ്റെം സെൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

സ്റ്റെം പ്രൊട്ടക്ട് ഡോട്ട് കോ ഡോട്ട് യു കെ നടത്തിയ സർവേയിൽ 95 ശതമാനം പേരും സ്റ്റെംസെൽ ചികിത്സയോട് താല്‍പ്പര്യം ഉള്ളവരാണെന്നു കണ്ടു.

നാച്വറൽ ആയതാണ് നല്ലത് എന്നറിയാമെങ്കിലും ആളുകൾ അവരുടെ അപ്പിയറൻസ് മെച്ചപ്പെടുത്താൻ ഏതു വഴിയും തേടാൻ ഒരുക്കമാണ്.

കോസ്മെറ്റിക് സർജറി സാധാരണമായ ഇക്കാലത്ത് മെച്ചപ്പെട്ട ലുക്കിനായി എന്തു ചെയ്യാനും തയാറാണ് പലരും.

ഭക്ഷണം കഴിച്ച് സ്തന വലിപ്പം കൂട്ടാമോ?

ലിംഗ വലുപ്പവും സ്തന വലുപ്പവും കൂട്ടാൻ ഉള്ള ഈ മൂലകോശ ചികിത്സ, പ്ലാസ്റ്റിക് സർജറിയെക്കാൾ വളരെയധികം ഫലപ്രദമാണ്. ഈ വൈദ്യശാസ്ത്ര നേട്ടത്തില്‍ ഡോക്ടർമാർ വളരെയധികം ഉത്സാഹത്തിലാണ്.

ശരീരം അതിന്റെ തന്നെ ചർമത്തിലെ കോശങ്ങളെ തിരസ്കരിക്കാൻ സാധ്യത വളരെ കുറവാണ് എന്നതും ഈ ചികിത്സയുടെ വിജയമാണ്.

റിക്കവറി വേഗത്തിലാക്കാനും അപകട സാധ്യത കുറയ്ക്കാനും സ്റ്റെം സെൽ ശസ്ത്രക്രിയയ്ക്കു കഴിയുമെന്നും ഗവേഷകർ പറയുന്നു.

Read More: സ്തനവലിപ്പം കുറയ്ക്കാൻ ചെയ്യേണ്ടത്?