Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ സിഗററ്റ് കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകും

e-cigarette

പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. അതിപ്പോള്‍ സാധാരണ സിഗററ്റ് ആയാലും ഇ സിഗററ്റ് ആയാലും സംഗതി പുകവലി തന്നെയാണ്.  സിഗററ്റിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി എത്തിയതാണ് ഇ സിഗററ്റുകള്‍. 

സാധാരണ സിഗററ്റ് പോലെ അപകടകാരിയല്ലെന്നും കാൻസർ പോലുള്ള മാരകരോഗങ്ങൾ ഉണ്ടാക്കില്ലെന്നുമാണ് ഇ-സിഗററ്റിന്റെ അവകാശവാദം. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് ഇ-സിഗററ്റ് കാൻസറിനു കാരണമാകുമെന്നാണ്.

ന്യൂയോര്‍ക്ക്‌ സര്‍വകലാശാല സ്കൂളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. എലികളിലായിരുന്നു ഗവേഷകർ പടനം നടത്തിയത്.  ഇ സിഗററ്റില്‍ നിന്നുള്ള പുക നിരന്തരമായി ശ്വസിച്ച എലികളില്‍ കാന്‍സര്‍, ഹൃദ്രോഗസാധ്യത വര്‍ധിച്ചതായി കണ്ടെത്തി. 

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പത്തുവര്‍ഷക്കാലം ഇ സിഗററ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത പതിന്മടങ്ങാണ്. അടുത്തിടെ യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരത്തില്‍ വന്ന ഉപകരണമാണ് ഇ സിഗററ്റ്. അമേരിക്കയിലെ രണ്ടു മില്ല്യന്‍ ഹൈ സ്കൂള്‍, മിഡില്‍ സ്കൂള്‍ കുട്ടികള്‍ ഇ സിഗററ്റ് ഉപയോഗിക്കുന്നുണ്ട്. 

പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് പ്രതിവിധിയായി ഒരിക്കലും ഇ സിഗററ്റ് എഫ്ഡിഐ പ്രോത്സാഹിപ്പിക്കുന്നില്ല. കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങളിൽ നിന്നു വ്യക്തമാകുന്നത്.  അതോടൊപ്പം ഇവ പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഡിഎൻഎഘടകങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് കാന്‍സറിന് കാരണമാകും. 

Read More : ആരോഗ്യവാർത്തകൾ