Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പ് തന്നെ; പക്ഷേ ഇവന്‍ ആളെകൊല്ലിയാ...

477560310

കാഴ്ചയിൽ ഇത് ഉപ്പോ പഞ്ചസാരയെ ഒക്കെയായി തോന്നാം. എന്നാൽ രുചി കൂടിപ്പോയാൽ മനുഷ്യനെ കൊല്ലുന്ന ഇനമാ. പാക്കറ്റ് രൂപത്തിലെത്തുന്ന ആഹാരസാധനങ്ങളിലെ ഉപ്പിൽ കൂടുതലും അടങ്ങിയിരിക്കുന്നത് സോഡിയം ഗ്ലൂട്ടാമേറ്റോ മോണാസോഡിയം ഗ്ലൂട്ടാമേറ്റോ ആണ്. ഇതില്‍ മോണാസോഡിയം ഗ്ലൂട്ടാമേറ്റ്  രുചി കൂട്ടാന്‍ കൂടി സഹായിക്കുന്ന ഒരു പദാര്‍ഥമാണ്. നമ്മുടെ അടുക്കളയിലെ ഉപ്പ് പോലെ  തന്നെയാണ് ഇതും. പക്ഷേ ഇതിന്റെ ഉപയോഗം മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകും. 

ഹോട്ടല്‍ ഭക്ഷണങ്ങള്‍ കൂടുതല്‍ രുചികരമാക്കുന്നതിലും ഇതിനു പങ്കുണ്ട്. രുചി കൂട്ടുക മാത്രമല്ല കൂടുതല്‍ വിശപ്പുണ്ടാക്കാനും ഇത് കാരണമായേക്കാം.  എന്നാല്‍ ഇതില്‍ ഒരപകടം പതിയിരിപ്പുണ്ട്. വളരെ കുറഞ്ഞ അളവില്‍ അല്ലെങ്കില്‍ ഇത് ശരീരത്തിന് ഹാനികരമാണ്. മോണാസോഡിയം ഗ്ലൂട്ടാമേറ്റ് പലര്‍ക്കും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ളും ഉണ്ടാക്കുന്നുണ്ട്.

പ്രൊസ്സസ്ഡ് ഭക്ഷണപദാര്‍ഥങ്ങളില്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മോണാസോഡിയം ഗ്ലൂട്ടാമേറ്റ്. ചിപ്സ്, പാക്കെറ്റ് സൂപ്സ്, ക്യാന്‍ ഫുഡ്‌ എന്നിവയില്‍ ഇത് അമിതമായി അടങ്ങിയിട്ടുണ്ടത്രേ. അതുകൊണ്ട് പാക്കെറ്റ് ഭക്ഷണങ്ങള്‍ വാങ്ങുന്നവര്‍ അതില്‍മോണാസോഡിയം ഗ്ലൂട്ടാമേറ്റ് അല്ലെങ്കില്‍ MSG അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

ചില പ്രകൃതിദത്തമായ ആഹാരസാധനങ്ങളിലും ഈ  MSG കാണപ്പെടുന്നുണ്ട്. തക്കാളി,  ചീസ്, പീസ്‌, വാള്‍നട്ട്, ഗോതമ്പ് എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.എന്നാല്‍ ഇതില്‍  ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല എന്നതും എടുത്തു പറയേണ്ടതാണ്. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും അമിതവണ്ണം ഉണ്ടാക്കാനും ഈ  MSG കാരണമാകുന്നുണ്ട്. 

ഡോക്ടർമാര്‍ നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ഇങ്ങനെ... 

‍2,00,000 ടണ്‍  MSG ആണ് ഒരു വർഷം ലോകത്താകമാനം ഉപയോഗിക്കുന്നത്. ഇതിന്റെ അമിതമായ ഉപയോഗം മൈഗ്രേന്‍, തലകറക്കം, ഹോര്‍മോണ്‍ വ്യതിയാനം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാക്കും. സോഡിയം ഗ്ലൂട്ടാമേറ്റ് ആഹാരങ്ങളില്‍ രുചി കൂട്ടാന്‍ ഉപയോഗിക്കാറുണ്ട്. ഇത് കൂടുതല്‍ ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കും. അമിതവണ്ണത്തിനും കാരണമാകും.

സോഡിയം ഗ്ലൂട്ടാമേറ്റ് തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും . മയക്കുമരുന്നിന്റെ ഉപയോഗത്തിന് തുല്യമാണ് ഇത്.

 പ്രമേഹത്തിനു വരെ ഇത് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

 രക്തസമ്മര്‍ദം, ഹൈപ്പെര്‍ ടെന്‍ഷന്‍, സ്ട്രോക്ക് , തലവേദന, ശരീരവീക്കം എന്നിവയെല്ലാം ഇതിന്റെ അമിതോപയോഗം മൂലം വരാന്‍ സാധ്യതയുണ്ട്. 

Read More: Health Magazines