Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഷണ്ടിത്തലയിൽ മുടി വളരാൻ എത്ര ഉരുളക്കിഴങ്ങ് കഴിക്കണം?

fried-potato

കഷണ്ടിത്തലയിൽ മുടിയുണ്ടാകാൻ ദിവസവും എത്ര ഫ്രഞ്ച് ഫ്രൈസ് കഴിക്കണം? യോകോഹാ സർവകലാശാലയിലേക്കു ഫോൺ വിളിക്കുന്നവർക്കെല്ലാം ഇതേ ചോദിക്കാനുള്ളൂ.

ഉരുളക്കിഴങ്ങു വറുത്തതു (ഫ്രഞ്ച് ഫ്രൈസ്) കഴിക്കുന്നതു മുടിവളരാൻ സഹായിച്ചേക്കുമേന്നു ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതിയ സർവകലാശാലാ ഗവേഷകർ ഒടുവി‍ൽ വിശദീകരണവുമായി രംഗത്തെത്തി: കഷണ്ടിക്കു മരുന്നാണെന്നു കരുതി അതു കഴിക്കല്ലേ, പ്ലീസ്!

ഫ്രഞ്ച് ഫ്രൈസ് തയാറാക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ അടങ്ങിയ ഡൈമീതൈൽപോളിസിലോക്സേൻ എലികളിൽ പരീക്ഷിച്ചെന്നും അവയ്ക്കു രോമം വളർന്നെന്നും ബയോമെറ്റീരിയൽസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു അന്വേഷണപ്രവാഹം. ഫലം വളരെ ചെറിയതോതിലേയുള്ളൂവെന്നു പറഞ്ഞാണു ഗവേഷകർ ഒടുവിൽ തലയൂരിയത്.