Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പ്രോട്ടീന്‍ കാന്‍സറിനു കാരണമാകും

cancer-cell

കാന്‍സര്‍ പടരാന്‍ പ്രോട്ടീന്‍ കൊണ്ട് സാധിക്കുമോ ? അതൊക്കെ വെറുതെ ഓരോ വാര്‍ത്തകള്‍ ആണെന്ന് കരുതി തള്ളികളയാന്‍ വരട്ടെ. അങ്ങനെയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍. 

റാസ് പ്രോട്ടീന്‍ എന്നാണു ഇതിന്റെ പേര്. അർബുദ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് ഈ പ്രോട്ടീന്‍ കാരണമാകുന്നുണ്ടെന്നാണു കണ്ടെത്തല്‍. ഇല്ലിയനോസ് സര്‍വകലാശായിലെ ഒരു സംഘം ഗവേഷകാരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.  

കോശപാളികളില്‍ (cell membranes) ഇവ വേഗത്തില്‍ പറ്റിചേരുകയാണ് ചെയ്യുന്നത്. ഇത് അർബുദകോശങ്ങളുടെ വളര്‍ച്ചയ്ക്ക് തുടക്കമിടുന്നു.  നേരത്തെ തന്നെ കാന്‍സര്‍ പഠനരംഗത്ത് ഈ പ്രോട്ടീനിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു പഠനം നടത്തിയിരുന്നു. അർബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദോഷഫലം. 

സെല്‍ മെമ്പറൈനുമായി ഈ പ്രോട്ടീന്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് എങ്ങനെയെന്നു ഗവേഷകര്‍ പഠനവിധേയമാക്കിയിരുന്നു. ഇതില്‍ നിന്നാണ് ഇതിന്റെ ഈ പ്രവര്‍ത്തനത്തെ കുറിച്ചു മനസ്സിലാക്കിയത്. 98 ശതമാനം പാന്‍ക്രിയാസ് കാന്‍സറുകള്‍ക്കും ഈ റാസ് പ്രോട്ടീന്റെ പ്രവര്‍ത്തനം കണ്ടെത്തിയിട്ടുണ്ട്. 

ഈ പ്രോട്ടീന്‍  കോശങ്ങള്‍ വിഭജിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഫലമായി സാധാരണപോലെ കോശങ്ങള്‍ മരിക്കുന്നില്ല. പകരം അവ മ്യൂട്ടേഷന് വിധയമാകുന്നു. ഇതാണ് കാന്‍സറിലേക്ക് വഴിതുറക്കുന്നത്. ഇതില്‍ തന്നെ KRas4b എന്ന റാസ് പ്രോട്ടീന്‍ ആണ് വേഗത്തില്‍ കോശപാളികളില്‍ പ്രവര്‍ത്തിക്കുന്നത്.  എന്തായാലും ഈ പ്രോട്ടീനെ കുറിച്ചുള്ള കൂടുതല്‍  പഠനങ്ങള്‍ കാന്‍സര്‍ ചികിത്സാരംഗത്ത് വന്‍ വിപ്ലവങ്ങള്‍ക്ക് കാരണമാകും എന്നു തന്നെയാണ് ഗവേഷകര്‍ കരുതുന്നത്. 

Read More : Health News