Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർച്ച് മാസത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ

diarrhea

മാർച്ച് മാസം പരീക്ഷാക്കാലമാണ്. ഒപ്പം കടുത്ത വേനലിന്റെ ആരംഭവും. ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങൾ പടികടന്നെത്താൽ തുടങ്ങുന്ന മാസവും കൂടിയാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ അതീവജാഗ്രത പുലർത്തേണ്ടതാണ്. മാർച്ച് മാസത്തിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം 

∙ഛര്‍ദി, അതിസാരം, വയറിളക്കം തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വിളയാട്ടം പ്രതീക്ഷിക്കാം. വ്യത്യസ്തങ്ങളായ വൈറൽ പനികളും ഈ സമയത്തു പരക്കെ കാണാറുണ്ട്. 

∙ചൂടുകാലത്തിന്റെ  തുടക്കമായതിനാൽ അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങൾ ആരോഗ്യത്തെ ബാധിക്കും. കൂടുതൽ സൂക്ഷിക്കുക. 

∙ഈ സമയത്ത് ചുമ, ആസ്മ, വിശപ്പില്ലായ്മ, കഫ പ്രശ്നം, അലർജികൾ, തുടങ്ങിയവയും കണ്ടു വരാറുണ്ട്. രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന ചുമ വന്നാൽ ക്ഷയരോഗ പരിശോധന വേണം. 

∙അപ്രതീക്ഷിതമായി കടന്നു വരുന്ന പനി വില്ലനാകാം. തൊണ്ടവേദനയുടെയും തുമ്മലിന്റെയും രൂപത്തിൽ അസ്വാസ്ഥ്യങ്ങൾ ആരംഭിക്കാം. ഇത് പതിയെ കടുത്ത ശരീരവേദനയിലേക്കും പനിയിലേക്കും മാറിയാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. 

∙ചില ദിവസങ്ങളിൽ രാത്രി താപനില താഴ്ന്നു ഡിസംബറിലെ പോലെ തണുപ്പനുഭവപ്പെടാം.  ദിനരാത്ര ഭേദമില്ലാതെ ജോലി ചെയ്യുന്നവരെയും ദീർഘദൂരയാത്രികരെയുമാണ് ഇതു ബാധിക്കുക. 

∙ചൂടു കൂടി വരുന്നതിനാൽ ശരീരം നന്നായി വിയർക്കുക വഴി ജലനഷ്ടം ഉണ്ടാകാം. പരിഹാരമായി ഇടവിട്ട് വെള്ളം കുടിക്കുക. പരീക്ഷാക്കാലത്ത് ഉറക്കമിളച്ചുള്ള കുട്ടികളുടെ പഠിത്തം ആവശ്യത്തിനു മതി. ശരിയായ രീതിയില്‍ വിശ്രമം നൽകി വേണം കുട്ടികളെ പഠനത്തിനു നിർബന്ധിക്കാൻ.

Read More : Health Magazine

related stories