Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളംകുടി ശരീരത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് റാഷി

drinking-water Representative Image

വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പ്രത്യേകിച്ച് രാവിലെ വെറുംവയറ്റിലെ വെള്ളംകുടി. എന്നാൽ രാവിലെ ഉണർന്ന ഉടൻ ഒരു ലീറ്റർ വെള്ളംകുടി എങ്ങനെ ശരീരത്തിൽ മാറ്റം വരുത്തിയെന്നു പറയുകയാണ് റാഷി യാദവ്.

രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് മണിവരെയുള്ള ജോലിയുടെ പാച്ചിലിലായിരുന്നു ഏറെക്കാലമായി റാഷി. അതിനിടയില്‍ പലപ്പോഴും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നത്‌ കാര്‍ ഡ്രൈവ് ചെയ്യുമ്പോഴോ ഓഫീസില്‍ എത്തിയ ശേഷമോ ഒക്കെയാകും. ലഞ്ച് ഓഫീസിലെ ക്ലയിന്റ്സ് ആരുടെയെങ്കിലും കൂടെയാകും. വൈകിട്ട് വീട്ടില്‍  വന്നാല്‍ മിക്കപ്പോഴും അത്താഴം ഒഴിവാക്കുകയാണ് പതിവ്. 

അവധിദിവസങ്ങളില്‍ വെറുതെ വീട്ടില്‍ മടിപിടിച്ചിരിക്കുകയാണ് പതിവ്. ഇങ്ങനെ ജീവിതം മുന്നോട്ട പോകുന്നതിനിടയിലാണ് ഒരു ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനത്തിനിടയില്‍ തന്റെ  ചർമം ഒത്തിരി വരണ്ടു പോയിരിക്കുന്നു എന്ന് ബ്യൂട്ടീഷന്‍ പറഞ്ഞത്. ഒരു കോട്ടന്‍

തുണി മുഖത്തു ഉരസിയാല്‍ കോട്ടനിലെ നാരുകള്‍ മുഖത്തു ഉടക്കുന്ന അവസ്ഥ. സത്യത്തില്‍ അപ്പോഴാണ്‌ ചർമത്തിന്റെ ആരോഗ്യത്തെ പറ്റി റാഷി ശ്രദ്ധിക്കുന്നത്. 

ദിവസവുമുള്ള ഓട്ടത്തില്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. വീട്ടില്‍ വന്നിട്ടും മനസ്സില്‍ ഇതുതന്നെയായിരുന്നു. വലിയതുക നല്‍കി ജിമ്മില്‍ പോകാനോ ദിവസവും വ്യായാമം ചെയ്യാനോ ഒന്നുമുള്ള സമയം ഇല്ലായിരുന്നു. അങ്ങനെയാണ് ഇതിനൊരു  പരിഹാരം കാണണം എന്നവള്‍ നിശ്ചയിക്കുന്നത്. ആയിടെ ആണ് വെള്ളം കുടി നമുടെ ആരോഗ്യത്തിനു എത്ര വലുതാണെന്ന് ഒരു ലേഖനം വായിക്കുന്നത്. 

രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ഒരു ലീറ്റര്‍ വെള്ളം കുടിക്കാന്‍ തുടങ്ങി. മുന്‍പ് വെള്ളം കുടിക്കാതെ ചായയോ കോഫിയോ കുടിക്കുന്നതായിരുന്നു റാഷിയുടെ പതിവ്. ആദ്യമൊക്കെ ഉണരുമ്പോള്‍ തന്നെ വെള്ളം കുടിക്കാന്‍ തോന്നുമായിരുന്നില്ല. ചായയോ ഗ്രീന്‍ ടീയോ കുടിക്കുന്ന പതിവ് തീര്‍ത്തും ഒഴിവാക്കാനും ബുദ്ധിമുട്ട് തോന്നിയിരുന്നു. 

എന്നാല്‍ ഒരാഴ്ച കഴിഞ്ഞതോടെ ഉണരുമ്പോള്‍ തന്നെ തനിക്ക് വെള്ളം കുടിക്കാന്‍ തോന്നുന്നതായി റാഷി പറയുന്നു. ഇപ്പോള്‍ വെള്ളമാണ് രാവിലെ ആദ്യം കുടിക്കുന്നത്. അതും ഒരു ലീറ്റര്‍. ചായ,കോഫി, ഗ്രീന്‍ ടീ എല്ലാത്തിനോടും നോ പറഞ്ഞു കഴിഞ്ഞു ഇവര്‍. ഈ വെള്ളം കുടിയുടെ ഫലം ഇപ്പോള്‍ തന്റെ ആരോഗ്യത്തിലും ചര്‍മസൗന്ദര്യത്തിലും കാണാനുണ്ട് എന്നും ഇവര്‍ പറയുന്നു.

Read More: Fitness Magazine