Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ടയിലെ കാന്‍സര്‍; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് 

throat-cancer

അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ അര്‍ബുദമാണ്. പ്രത്യേകിച്ച് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടു വരുന്നുണ്ട്.

മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം. എന്തൊക്കെയാണ് തൊണ്ടയില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം.

ചുമ

ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ. സാധാരണ ചുമ വന്നാല്‍ ഇതോര്‍ത്ത് പേടിക്കേണ്ട. എന്തായാലും ഒരാഴ്ച നിര്‍ത്താതെയുള്ള ചുമ വന്നാല്‍ ഒരു ഡോക്ടറെ കാണുക. വേണ്ട പരിശോധനകള്‍ ചെയ്യുക. 

ഭക്ഷണം ഇറക്കാന്‍ പ്രയാസം 

ഇതും ഒരു ലക്ഷണമാണ്. ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണുക.

ചെവി വേദന

തൊണ്ടയിലെ കാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക.

തൊണ്ട കുത്തല്‍

തണുപ്പ് കാലമായാല്‍ തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ സാധാരണമാണ്. എന്നാല്‍ മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

വായില്‍ അള്‍സര്‍ 

15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക.

ശബ്ദം മാറുക

പെട്ടെന്നുള്ള ശബ്ദമാറ്റം ശ്രദ്ധിക്കേണ്ടതാണ്. ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും നിസ്സാരമായി കാണരുത്.

Read More : Health News