Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയുണ്ടോ; എങ്കില്‍ ആയുസ്സിന്റെ 11 വർഷം കുറയും

baby-mom

കുഞ്ഞിന് ജന്മം നൽകുമ്പോഴാണ് ഒരു സ്ത്രീ ജീവിതം പൂർണതയിൽ എത്തുന്നത്. ഒരു കുഞ്ഞിനു ജന്മം നൽകിയാൽ അമ്മയുടെ ജീവിതത്തിലെ 11 വർഷം കുറയും എന്നാണ് ഒരു പഠനം പറയുന്നത്. കുഞ്ഞിനു ജന്മം നൽകിയ സ്ത്രീകളുടെ ടെലോമിയറുകൾ നീളം കുറഞ്ഞതാണത്രേ.

യു എസി ലെ ജോർജ് മേസൺ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പ്രസവിച്ച സ്ത്രീകൾക്ക് പ്രസവിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് നീളം കുറഞ്ഞ ടെലോമിയറുകൾ ആണെന്നു കണ്ടു.

നമ്മുടെ ക്രോമോസോമുകളിലെ ഡിഎൻഎ യുടെ അറ്റത്തെ അടപ്പുകളാണ് ടെലോമിയറുകൾ. ഇവ ഡി എൻ എ വിഭജനത്തെ സഹായിക്കുന്നു. കൂടാതെ കാലം കഴിയുന്തോറും ഇവയുടെ നീളം കുറയുന്നു.

ടെലോമിയറുകളുടെ നീളം, മുൻപ് രോഗാവസ്ഥയും മരണവും ആയാണ് ബന്ധപ്പെടുത്തിയിരുന്നത്. കുട്ടികളുള്ള സ്ത്രീകളിലെ ടെലോമിയറുകളുടെ നീളവുമായി ബന്ധപ്പെടുത്തി ഒരു പഠനം നടത്തുന്നത് ഇതാദ്യമായാണ്.

കുട്ടികളുള്ള സ്ത്രീകളുടെ ടെലോമിയറുകളുടെ നീളം ആയുസ്സിലെ പതിനൊന്ന് വർഷങ്ങളെ കുറയ്ക്കുന്നതായി ഹ്യൂമൻ റീ പ്രൊഡക്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

കുട്ടികളുള്ളതു കൊണ്ടാണോ ടെലോമിയറുകളുടെ നീളം കുറഞ്ഞത്. അതോ ഇവരുടെ ടെലോമിയറുകൾ നീളം കുറഞ്ഞതു തന്നെയായിരുന്നോ എന്ന് വ്യക്തമാക്കാൻ ഗവേഷകർക്ക് ആവുന്നില്ല.

സ്ട്രെസ്സ്, സാമൂഹ്യ പിന്തുണ, പുരുഷന്മാരിലും ഇതുപോലെ തന്നെയാണോ ഉള്ളത്. മുതലായ ഘടകങ്ങൾ ഉൾപ്പെടുത്തി തുടർ പഠനത്തിനൊരുങ്ങുകയാണ് ഗവേഷകർ.

Read More : ആരോഗ്യവാർത്തകൾ