Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീയുടെ പിത്താശയത്തിൽ നിന്നു ഡോക്ടർ‌മാർ നീക്കിയത് 2350 കല്ലുകൾ

gallstones

മുംബൈയിലെ ഭക്തി വേദാന്ത ആശുപത്രിയിൽ നടന്ന കീഹോൾ ശസ്ത്രക്രിയയിലൂടെ 50 വയസ്സുകാരിയുടെ പിത്താശയത്തിൽ നിന്നു ഡോക്ടർമാർ നീക്കംചെയ്തത് 2350 കല്ലുകൾ. 

2016–ൽ ഇതു ഡോക്ടർമാർ കണ്ടെത്തി ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും അതിനു തയാറാകാതെ മറ്റ് ഒറ്റമൂലി ചികിത്സകൾ ചെയ്യുകയായിരുന്നു. വേദന അസഹനീയമായതിനെത്തുടർന്നാണ് വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്. 

ലാപ്രോസ്കോപ്പിക് സർജൻ ഡോ. ബി. സി ഷായുടെ നേത്യത്വത്തിൽ 30 മിനിറ്റ് ആയിരുന്നു ശസ്ത്രക്രിയ. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

Read More : ആരോഗ്യവാർത്തകൾ