Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗവുമായി ജനിച്ച മകളെ നഷ്ടമായ മാതാപിതാക്കള്‍ പറയുന്നു; ആർക്കും ഈ അവസ്ഥ ഇനി ഉണ്ടാകരുത്

heart-diseased-baby

ഒരമ്മയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മാര്‍ക്കി ഓസ്‌റ്റലര്‍ക്ക് അത് ഇരട്ടി സന്തോഷം നല്‍കുന്ന നിമിഷമായിരുന്നു. മാസങ്ങള്‍ക്കു മുന്‍പാണ് മാർക്കിക്കും ഭര്‍ത്താവിനും മൂത്തമകനായ ആര്‍ബന്‍ പിറന്നത്‌. ഉടന്‍ വീണ്ടുമൊരു കുഞ്ഞ് വേണമെന്ന മാർക്കിന്റെ ആഗ്രഹസഫലീകരണം കൂടിയായിരുന്നു ആ നിമിഷം.

എന്നാല്‍ അധികനാള്‍ ആ സന്തോഷത്തിനു ആയുസ്സില്ലായിരുന്നു. ഇരുപതാമത്തെ ആഴ്ചയില്‍ നടത്തിയ സ്കാനിങിൽ കുഞ്ഞിനു ഹൃദ്രോഗങ്ങള്‍ കണ്ടെത്തി. അതും ഗുരുതരമായ നാല് രോഗങ്ങള്‍. കുഞ്ഞു ജനിച്ചാല്‍ തന്നെ ജീവിക്കാനുള്ള സാധ്യത ഒരു ശതമാനത്തിനും താഴെ.

ഇതറിഞ്ഞിട്ടും കുഞ്ഞിനെ നശിപ്പിക്കാന്‍ ഇരുവരും തയാറായില്ല. 2017 നവംബര്‍ ആറിന് എവർലി എന്ന പെണ്‍കുഞ്ഞു അവരുടെ ജീവിതത്തിലേക്ക് വന്നു.  കുഞ്ഞു ജനിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ ഹൃദയം തുറന്നുള്ള രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. കുഞ്ഞു എവർലി ജീവിതത്തിലേക്കു തിരികെവരുമെന്നു തന്നെ ഇരുവരും വിശ്വസിച്ചു. എന്നാല്‍ ഡിസംബര്‍  9 നു എല്ലാവരോടും വിട പറഞ്ഞ് ആ കുഞ്ഞ് പോയി. 

ഗര്‍ഭകാലത്തിന്റെ ആദ്യമാസങ്ങളില്‍ മാർക്കിക്ക് കടുത്ത അസ്വസ്ഥതകളും രക്തസ്രാവവും ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ എന്തോ മോശമായത് സംഭവിക്കാന്‍ പോകുന്നുവെന്ന ചിന്ത തന്റെ മനസ്സിനെ അലട്ടിയിരുന്നു എന്ന് അവർ ഓര്‍ക്കുന്നു. ആ തോന്നലുകള്‍ ശരിയായിരുന്നുവെന്ന് ഇരുപതാമത്തെ ആഴ്ചയിലെ പരിശോധനകളില്‍ തെളിയുകയും ചെയ്തു. Double Outlet Right Ventricle (DORV), atrioventricular canal, pulmonary stenosis , hypoplastic left heart syndrom ഇത്രയും അവസ്ഥകളായിരുന്നു ഒരേസമയം എവര്‍ലിക്ക് ബാധിച്ചത്. സുഖപ്പെടുത്താന്‍ നന്നേ പാടായിരിക്കും എന്ന് അറിയാമായിരുന്നെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നെന്ന് മാർക്കി പറയുന്നു.

മകള്‍ക്കൊപ്പം കുറച്ചു നിമിഷങ്ങള്‍ മാത്രമായിരുന്നു മാർക്കിക്കും ഭര്‍ത്താവിനും ലഭിച്ചത്. ആ നിമിഷങ്ങള്‍ ഏറ്റവും മനോഹരമാക്കാനും ശ്രമിച്ചിരുന്നു. ജന്മനാ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ക്ക് എതിരെ കൂടുതല്‍ അവബോധം മാതാപിതാക്കളില്‍ വളര്‍ത്താന്‍ തങ്ങളാല്‍ ആവുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ മാർക്കിയും ഭര്‍ത്താവും നടത്തുന്നുണ്ട്. തങ്ങള്‍ കടന്നു വന്നു ദുഃഖങ്ങളിലൂടെ മറ്റൊരു മാതാപിതാക്കളും കടന്നു വരരുത് എന്നാണ് ഇവരുടെ ആഗ്രഹം.

Read More : ആരോഗ്യവാർത്തകൾ