Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദനയ്ക്ക് ആശ്വാസമായി ആൽക്കഹോൾ ജെല്‍

back-pain

സാധാരണ നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഡിസ്ക് തെറ്റല്‍ അഥവാ slipped disc. ഈ അവസ്ഥയില്‍ ഇന്റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌ക്കിന്റെ പുറംപാടയ്ക്കു തകരാറു സംഭവിക്കുന്നു. ഇതുമൂലം ഉള്ളിലുള്ള ജല്ലി പോലുള്ള വസ്തു പുറത്തേക്കു തള്ളി അടുത്തുള്ള ഞരമ്പുകളില്‍ അമരുന്നു. ഇതു നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകുന്നു. ഇരിക്കാനും നില്‍ക്കാനും സാധിക്കാത്ത അവസ്ഥയിലുള്ള നടുവേദനയാണ് ഈ അവസ്ഥയില്‍ ഉണ്ടാകുക. 

എന്നാല്‍ ഡിസ്ക് തെറ്റലിന്റെ വേദനയ്ക്ക് ശമനം നല്‍ക്കാന്‍ ഫലപ്രദമായ മരുന്നുമായി വന്നിരിക്കുകയാണ് ഗവേഷകര്‍. അതും മദ്യത്തില്‍ നിന്ന്.Discogel എന്നാണു ഇതിന്റെ പേര്. ആല്‍ക്കഹോള്‍ അടങ്ങിയതാണ് ഈ ജെല്‍. ഇത് ക്ഷതമുള്ള ഡിസ്ക് ഭാഗത്ത് നിന്നും പുറത്തേക്ക് വരുന്ന വെള്ളം അബ്സോർബ് ചെയ്ത് വേദനയ്ക്ക് ശമനം നല്‍കുന്നു. 

യൂറോപ്പിലും മറ്റും ഈ ജെല്‍ ഇപ്പോള്‍ രോഗികള്‍ ഉപയോഗിക്കുന്നുണ്ട്.  അമിത വണ്ണം, ദീര്‍ഘനേരം ഇരുന്നുള്ള ജോലി, നില്‍ക്കുക, ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുക എന്നിങ്ങനെ പല പ്രശ്നങ്ങള്‍ കാരണം ഡിസ്ക് തെറ്റാം.  ദീര്‍ഘനാളായി ഫിസിയോതെറാപ്പി, വേദനസംഹാരികള്‍ എന്നിവ കഴിച്ചിട്ടും വേദനയ്ക്ക് ശമനം ലഭിക്കാത്തവര്‍ക്ക്‌ പോലും 80 ശതമാനം വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ ഈ ജെല്ലിനു സാധിച്ചെന്ന് ഡോക്ടർമാര്‍ പറയുന്നു.

Read More : Health News