Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശാർബുദവും സ്തനാര്‍ബുദവും തടയാന്‍ പുതിയ മരുന്ന് 

cancer

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകള്‍ മരിക്കാനിടയാകുന്ന കാരണങ്ങളില്‍ ഒന്നാണ് ശ്വാസകോശാർബുദവും സ്തനാര്‍ബുദവും. എന്നാല്‍ ഇവയ്ക്കു രണ്ടിനും പ്രതിരോധവുമായി പുതിയൊരു മരുന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

ഒബിസിറ്റി അല്ലെങ്കില്‍ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജീനിന്റെ പ്രവര്‍ത്തനത്തെ നിഷ്ഫലമാക്കി അർബുദ കോശങ്ങൾ വളരാനുള്ള സാധ്യത കുറയ്ക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്.  I-BET-762 എന്നാണു ഈ മരുന്നിനു നല്‍കിയിരിക്കുന്ന പേര്. c-Myc എന്ന കാന്‍സര്‍ ജീനിന്റെ പ്രവര്‍ത്തനത്തെ തടയുകയാണ് ഇത് ചെയ്യുന്നത്. 

ഡിഎന്‍എയുടെ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ചാണ് പ്രധാനമായും ഈ മരുന്ന് പ്രവര്‍ത്തിക്കുന്നതെന്നു മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കരന്‍ ലിബി പറയുന്നു. അർബുദ കോശങ്ങളിലേക്ക് കൂടിയ അളവില്‍ പ്രോട്ടീനുകള്‍ നല്‍കിയാണ്‌ ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് അർബുദ കോശങ്ങളുടെ പ്രവര്‍ത്തനത്തെ 80 ശതമാനം വരെ കുറയ്ക്കും. ഈ പ്രോട്ടീന്‍ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് ഒരു സുരക്ഷാകവചം പോലെ നിലനില്‍ക്കുന്നു. 

അർബുദം ആയി പരിണമിക്കാന്‍ സാധ്യതയുണ്ടായിരുന്ന അമ്പതു ശതമാനം ട്യൂമറുകളിലും ഇത് ശരിയായി പ്രവര്‍ത്തിക്കുകയും അർബൂദമാകാതെ തടുക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. 

കാന്‍സര്‍ബാധകളില്‍ പകുതിയോളം കേസുകളിലേക്ക് നയിക്കുന്നത് അമിതവണ്ണമാണ്. നമ്മുടെ ശരീരത്തിലെ ഫാറ്റും അമിതമയി ഫാറ്റ് അടങ്ങിയ ഡയറ്റുകളും ആഹാരവും തന്നെയാണ് കാന്‍സറിലേക്ക് വഴിതുറക്കുന്ന പ്രധാനകാരണങ്ങള്‍ എന്ന് വിദഗ്ധര്‍ പറയുന്നു. കാന്‍സര്‍ ചികിത്സാരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അമിതവണ്ണം എന്നത് ഇപ്പോഴും കാന്‍സര്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണമാണ്. അതുകൊണ്ട് തന്നെയാണ് ഈ മരുന്നിന്റെ പ്രാധാന്യം വൈദ്യശാസ്ത്രം ചര്‍ച്ച ചെയ്യുന്നതും.

Read More : Health and Wellbeing