Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിഡ്നി സ്റ്റോണ്‍ ഒഴിവാക്കാം

kidney-stone

വേനല്‍ക്കാലമായാല്‍ വെള്ളം കുടി മറക്കരുതെന്ന് എത്രവട്ടം പറഞ്ഞാലും ചിലര്‍ക്ക് വെള്ളം കുടിക്കുന്ന ശീലം കുറവാണ്. ചൂടുകാലത്ത് വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ദാഹവും ക്ഷീണവും മാത്രമല്ല ഉണ്ടാകുക. ശരീരത്തിലെ ചില അവയവങ്ങളെക്കൂടിയാണ് ഇതു ബാധിക്കുക, പ്രത്യേകിച്ച് കിഡ്നിയുടെ പ്രവര്‍ത്തനത്തെ. ഇന്ത്യയില്‍ അഞ്ചു മുതല്‍ ഏഴു മില്യന്‍ ആളുകള്‍ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് കണക്ക്. 

ജലാംശം നഷ്ടമാകുന്നതോടെ ശരീരത്തിലെ അവശ്യപോഷകങ്ങള്‍ കൂടി നഷ്ടമാകും. കിഡ്നിയുടെ പ്രവര്‍ത്തനംതന്നെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുക എന്നതാണല്ലോ. എന്നാല്‍ വെള്ളത്തിന്റെ അളവ് കുറയുന്നതോടെ കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാകും. ഒപ്പം എത്രയൊക്കെ ഫില്‍റ്റര്‍ ചെയ്താലും റെസ്യൂഡല്‍ സാള്‍ട്ട് കിഡ്നിയില്‍ കെട്ടികിടക്കും. ഇത് കാലക്രമേണ കിഡ്നിസ്റ്റോണ്‍ ആയി പുറത്തുവരുന്നു. ഇത് വളരുംതോറും അതികഠിനമായ വേദന ഉണ്ടാകുകയും തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടി വരികയും ചെയ്യും.

ഇതെങ്ങനെ ഒഴിവാക്കാമെന്നു ചോദിച്ചാൽ വെള്ളം എത്രത്തോളം കുടിക്കാമോ അത്രയും നല്ലത് എന്നാണ് ഉത്തരം. കുറഞ്ഞത്‌ പത്തു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിനു കഴിയും. മസാല്‍ ചായ, കോഫി ,കോള എന്നിവയെല്ലാം ഒഴിവാക്കി മോരും വെള്ളം, ജ്യൂസുകള്‍ എന്നിവ ശീലമാക്കാം.

ഡയറ്റ്

ഉപ്പും മധുരവും കുറച്ചുള്ള ഡയറ്റാണ് ഏറ്റവും നല്ലത്. ഉപ്പിന്റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാൽസ്യം വലിച്ചെടുത്തു കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും. ഇത് സ്റ്റോണ്‍ ആയി മാറും. 1000 - 1300 mg കാത്സ്യം ആണ് ദിവസം ഒരാള്‍ക്ക് ആവശ്യം. ചീര, കിഴങ്ങ്, ബീറ്റ്റൂട്ട് എന്നിങ്ങനെ ഓക്സലേറ്റ് ധാരാളമുള്ള ആഹാരം ശീലമാക്കുന്നതും നല്ലതാണ്. 

അമിതമായി പോഷകാഹാരം കഴിക്കുന്നതും നല്ലതല്ലെന്ന് ഓര്‍ക്കുക. 40 - 50 mg ഓക്സലേറ്റ് ആണ് ഒരുദിവസം കഴിക്കേണ്ടത്‌.

ഡോക്ടറോടു ചോദിക്കാം 

ഒരിക്കല്‍ കിഡ്നിയില്‍ സ്റ്റോണ്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്‌. മരുന്നുകള്‍ കഴിച്ചാല്‍ സ്റ്റോൺ വരുന്നത് തടയാന്‍ സാധിക്കും. എന്നാല്‍ ഉപ്പിന്റെ അളവ് കുറച്ചു കൊണ്ടുവേണം മരുന്നുകള്‍ കഴിക്കാന്‍. 

എന്തൊക്കെ മരുന്നുകള്‍ 

കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ ചില മരുന്നുകളും കാരണമായേക്കാം. protease inhibitors, antibiotics, diuretics എന്നിവ ഉദാഹരണമാണ്. അതുപോലെ അന്റസിഡ്, കാത്സ്യം ഗുളികകളും അധികം കഴിക്കരുത്. അതുകൊണ്ട് എന്തു മരുന്ന് കഴിച്ചാലും ഡോക്ടര്‍ നിഷ്കര്‍ഷിക്കുന്നത് പ്രകാരം മാത്രം കഴിക്കുക.

മൂത്രം പിടിച്ചു വയ്ക്കരുത് 

മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇത് നല്ലതല്ല. ഇതും കിഡ്നിസ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകും. 

Read More : Health Magazine