Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം പെട്ടെന്നു കുറയുന്നവർ സൂക്ഷിക്കുക; അർബുദ ലക്ഷണമാകാം

cancer-onlineop

പെട്ടെന്നു ശരീരഭാരം കുറയുന്നത് ചില അർബുദങ്ങൾ വരാനുള്ള സാധ്യത കൂട്ടും. ഓക്സ്ഫർഡ്, എക്സീറ്റർ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പെട്ടെന്ന് ശരീരഭാരം കുറയുന്നത് വൻകുടലിലെയും മലാശയത്തിലെയും അർബുദ പാൻക്രിയാറ്റിക് കാൻസർ, റീനൽ കാൻസർ ഇവയ്ക്കുള്ള കാരണങ്ങളിൽ രണ്ടാമത്തേത് ആണെന്ന് കണ്ടത്.

11.5 ദശലക്ഷം രോഗികളിൽ നടത്തിയ 25 പഠനങ്ങൾ പരിശോധിച്ചു. ശരീരഭാരം കുറയുന്നത് പത്തിനം അർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു കണ്ടു. കാരണമൊന്നുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് അറുപതു വയസ്സു കഴിഞ്ഞ പുരുഷന്മാരിൽ അടിയന്തിരമായ പരിശോധന നടത്തേണ്ട സംഗതിയാണ്. ശരീരഭാരം പെട്ടെന്നു കുറഞ്ഞ അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകളിൽ 6.7 ശതമാനവും പുരുഷന്മാരിൽ 14.2 ശതമാനവും അർബുദ സാധ്യത കൂടുതലാണെന്നു പഠനം പറയുന്നു.

അർബുദ നിർണയം നേരത്തെയാക്കാനും അതുവഴി രോഗം ചികിത്സിച്ചു ഭേദമാക്കാനും പരിശോധനയിലൂടെ കഴിയുമെന്നും ശരീരഭാരം പെട്ടെന്നു കുറഞ്ഞാൽ തീർച്ചയായും പരിശോധന നടത്തേണ്ടതാണെന്നും ഗവേഷകനായ വില്ലി ഹാമിൽട്ടൺ പറയുന്നു.

ബ്രിട്ടീഷ് ജേണൽ ഓഫ് ജനറൽ പ്രാക്ടീസിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

Read More : ആരോഗ്യവാർത്തകൾ