Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രോക്കു വന്നാൽ ഉടൻ ചെയ്യേണ്ടത്?

174677299

സ്ട്രോക്ക് എന്നു കേള്‍ക്കുമ്പോള്‍തന്നെ എല്ലാവർക്കും ഭയമാണ്. എപ്പോള്‍, എങ്ങനെ, ഏതു രൂപത്തിലാണ് സ്ട്രോക്ക് വരിക എന്നു പ്രവചിക്കാന്‍ പലപ്പോഴും സാധിക്കില്ല. സ്ട്രോക്ക് വന്ന് അതിജീവിച്ചാല്‍  ശരീരത്തില്‍ എന്തെങ്കിലും അപാകതകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ തക്ക സമയത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇതിൽനിന്നു രോഗികളെ രക്ഷിക്കാന്‍ സാധിക്കും. 

മുഖം ഭാഗികമായി കോടിപ്പോകുക, കയ്യുടെയോ കാലിന്റെയോ ചലനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ചശേഷി  നഷ്ടമാകുക, ഛര്‍ദ്ദി, കടുത്ത തലവേദന എന്നിവയാണ് സ്ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങള്‍. ഈ അവസരത്തില്‍ ആദ്യത്തെ മണിക്കൂറുകളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാന്‍ സാധിക്കും. ഇതിനെ വൈദ്യശാസ്ത്രം ഗോള്‍ഡന്‍ പിരിയഡ് എന്നാണു വിളിക്കുക. ഈ സമയത്തെ ചികിത്സ കൊണ്ട് തലച്ചോറിൽ കാര്യമായ അപകടങ്ങള്‍ സംഭവിക്കും മുന്‍പ് രോഗിയെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കും. 

താമസിക്കുന്ന ഓരോ മണിക്കൂറും വിലപ്പെട്ടത് ആണെന്ന് ഓര്‍ക്കുക. അടുത്തിടെ ഇത്തരം രണ്ടു രോഗികളെ കൂടെയുള്ളവരുടെ ശ്രമഫലമായി ഉടനടി രക്ഷിക്കാന്‍ സാധിച്ച ഒരു സംഭവത്തെ കുറിച്ചു ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാര്‍ പറയുന്നത് ഇങ്ങനെ.

ഒരാള്‍ക്ക് സ്ട്രോക്കിന്റെ സൂചനകള്‍ ആരംഭിച്ചത് ഓഫീസില്‍വച്ചായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് രോഗിയുടെ അസ്വഭാവികമാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചതോടെ ഉടനടി ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിച്ചു.  ജീവനും തിരിച്ചു കിട്ടി. ആശുപത്രിയില്‍ എടുത്ത ആദ്യ എംആർഐ 

നോർമലായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കു ശേഷം രണ്ടാമത് എടുത്തതില്‍ പ്രശ്നങ്ങള്‍ കാണുകയും ചെയ്തു. സ്ട്രോക്ക് തടയാനുള്ള Intravenous clot-busting drug ഉടൻ രോഗിക്ക് നല്‍കിയതിനാല്‍  കാര്യമായ പ്രശ്നങ്ങള്‍ഉണ്ടായില്ല. .

രണ്ടാമത്തെ കേസില്‍, ഭര്‍ത്താവിനു പെട്ടെന്ന് സംസാരശേഷി നഷ്ടമായതു കണ്ടു സംശയം തോന്നിയ ഭാര്യയുടെ ഉചിതമായ ഇടപെടലാണ് രക്ഷയായത്. എന്നാല്‍ Intravenous clot-busting drug നല്‍കിയിട്ടും ഇവിടെ രോഗിക്ക് രക്ഷയായില്ല. അതുകൊണ്ട് അടിയന്തരമായി ക്ലോട്ട് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എന്നാല്‍ തക്കസമയത്ത് ക്ലോട്ട് നീക്കം ചെയ്യാന്‍ കഴിഞ്ഞതിനാല്‍ രോഗിക്ക് സംസാരശേഷി  തിരിച്ചു ലഭിച്ചു. പെട്ടെന്ന് ചികിത്സ തേടാന്‍ സഹായിച്ചതു കൊണ്ടാണ് ഈ രണ്ടു കേസിലും രോഗികളെ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഡോക്ടർമാര്‍ പറയുന്നു. 

Read More : Health News